ഭാവന ചേച്ചിക്കൊപ്പം ഇസക്കുട്ടൻ; ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ

April 3, 2022

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള കുട്ടിത്താരമാണ് കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക്. ഇസക്കുട്ടന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള ചാക്കോച്ചൻ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇസഹാക്കിനെ കാണാൻ എത്തിയ സ്‌പേഷ്യൽ അതിഥിക്കൊപ്പമുള്ള ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്. നടി ഭാവനയ്‌ക്കൊപ്പമുള്ള ചിത്രമാണ് താരം ഷെയർ ചെയ്തത്. ഇസഹാക്കിനെ കൈയിൽ എടുത്ത് ഉമ്മ വയ്ക്കുന്ന ഭാവനയെയാണ് ചിത്രങ്ങളിൽ കാണുന്നത്. ചിത്രത്തിനൊപ്പം ഹൃദ്യമായ ഒരു കുറിപ്പും ചാക്കോച്ചൻ പങ്കുവെച്ചു.

‘എന്റെ സുഹൃത്തിനെ കാണാൻ എനിക്ക് കഴിഞ്ഞില്ല, എങ്കിലും എന്റെ മകന് ഭാവന ചേച്ചിയുമായുള്ള ഒരു പ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് സാധിച്ചു. സന്തോഷവതിയും കരുത്തയുമായി അവളെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. സ്നേഹവും പ്രാർത്ഥനകളും പ്രിയ സുഹൃത്തേ’ ചാക്കോച്ചൻ കുറിച്ചു.

മലയാളികളുടെ പ്രിയ താരമായ ഭാവന ഇപ്പോൾ കന്നഡ സിനിമകളിലാണ് സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന താരത്തിന്റെ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Read also: കച്ചാ ബദാമിന് ശേഷം ഹിറ്റായി മുന്തിരി പാട്ട്; മണിക്കൂറുകൾക്കൊണ്ട് 25 ലക്ഷം കാഴ്ചക്കാർ, വിഡിയോ

മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമായതും. മലയാളത്തിൽ ഏറ്റവും ഒടുവിൽ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന വേഷമിട്ടത്. ശ്രീകൃഷ്ണ@ജിമെയിൽ.കോം, ഭജരംഗി, ഇൻസ്‌പെക്ടർ വിക്രം തുടങ്ങിയവയാണ് താരത്തിന്റെ ഏറ്റവും പുതിയ അന്യാഭാഷ ചിത്രങ്ങൾ.

Story highlights: Kunchako boban shares bhavana and his son’s picture