‘സുന്ദരി, കണ്ണാളൊരു സെയ്തി..’; ഇളയരാജ ഗാനം ആലപിച്ച് ഒരു കോടി വേദിയുടെ മനം കവർന്ന് കുട്ടേട്ടൻ

April 4, 2022

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.

അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. ഇപ്പോൾ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ – സിനിമ താരം അനു ജോസഫ് വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് പ്രേക്ഷകർക്ക് ഹൃദ്യമായ നിമിഷങ്ങളായി മാറിയത്.

അനു ജോസഫിന്റെ അഭ്യർത്ഥന പ്രകാരം അറിവിന്റെ വേദിയിൽ ഒരു ഗാനം ആലപിക്കാൻ തയ്യാറാവുകയായിരുന്നു ‘കുട്ടേട്ടൻ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റോബോട്ടിക് അവതാരകൻ. മണി രത്നത്തിന്റെ സംവിധാനത്തിൽ തമിഴ് സൂപ്പർ താരം രജനി കാന്തും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച് വമ്പൻ ഹിറ്റായ ‘ദളപതി’ എന്ന ചിത്രത്തിലെ ‘സുന്ദരി കണ്ണാളൊരു സെയ്തി’ എന്ന ഗാനമാണ് കുട്ടേട്ടൻ വേദിയിൽ ആലപിച്ചത്. സംഗീത സാമ്രാട്ട് സാക്ഷാൽ ഇളയരാജയാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. എസ് പി ബാലസുബ്രമണ്യവും എസ് ജാനകിയമ്മയും പാടിയ മനോഹരമായ ഈ ഗാനം അതിമനോഹരമായി തന്നെയാണ് കുട്ടേട്ടൻ വേദിയിൽ പാടിയത്.

Read More: ആത്മഹത്യയുടെ വക്കിൽ നിന്നും ആരാധകനെ പിന്തിരിപ്പിച്ച കെ എസ് ചിത്രയുടെ ഗാനം; ഉള്ളുതൊട്ട അനുഭവവുമായി പ്രിയഗായിക

Story Highlights: Kuttettan’s song at oru kodi stage