“മിണ്ടാതെടി കുയിലേ…”; പാട്ട് വേദിയിൽ ഇന്നസെന്റിന് വേണ്ടി എംജി ശ്രീകുമാർ പാടിയ മോഹൻലാൽ ഗാനം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയപ്പോൾ
ബ്ലെസി സംവിധാനം ചെയ്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അനശ്വരമാക്കിയ ചിത്രമാണ് ‘തന്മാത്ര.’ പ്രേക്ഷകരുടെ ഉള്ളിൽ ഒരു വിങ്ങലായി മാറിയ ചിത്രം അതിമനോഹരമായ ഗാനങ്ങളാലും സമ്പന്നമായിരുന്നു. ഇപ്പോൾ ചിത്രത്തിലെ മനോഹരമായ ഒരു ഗാനം ആലപിച്ച് പാട്ട് വേദിയുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം ജി ശ്രീകുമാർ.
നടൻ ഇന്നസെന്റിന് ഏറെ ഇഷ്ടമുള്ള ഒരു ഗാനമാണ് തന്മാത്രയിലെ ‘മിണ്ടാതെടി കുയിലേ..’ എന്ന് തുടങ്ങുന്ന ഗാനം. തനിക്ക് വേണ്ടി ഈ ഗാനത്തിലെ ഒരു നാല് വരി ആലപിക്കാമോ എന്ന് എം ജി ശ്രീകുമാറിനോട് ഇന്നസെന്റ് ചോദിച്ചപ്പോഴാണ് അദ്ദേഹം ഹൃദ്യമായി ഗാനം ആലപിച്ചത്.
ബഹുമുഖ പ്രതിഭയായ ഒരു നടനാണ് ഇന്നസെന്റ്. അഭിനയത്തിനൊപ്പം തന്നെ സംഗീതവും വളരെയേറെ ആസ്വദിക്കുന്ന ഒരു കലാകാരനാണ് അദ്ദേഹം. നന്നായി പാടാറുള്ള അദ്ദേഹം തന്റെ സിനിമകളിലും പാടിയിട്ടുണ്ട്. അദ്ദേഹം പാടിയ പല സിനിമ ഗാനങ്ങളും വലിയ ജനപ്രീതി നേടിയിട്ടുണ്ട്. മ്യൂസിക് ഉത്സവ വേദിയിലും അദ്ദേഹം പ്രേക്ഷകരുടെയും വേദിയിലിരിക്കുന്നവരുടെയും മനം കവർന്ന് പാട്ടുകൾ ആലപിച്ചിട്ടുണ്ട്.
മ്യൂസിക് ഉത്സവ വേദിയിൽ അദ്ദേഹം പാടിയ ഒരു പാട്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ അഭിനയിച്ച ‘ദേവാസുരം’ എന്ന ചിത്രത്തിലെ ‘വന്ദേ മുകുന്ദ ഹരേ’ എന്ന ഗാനമാണ് ഇന്നസെന്റ് പാട്ട് വേദിയിൽ ആലപിച്ചത്. പ്രേക്ഷകരുടെ മനസ്സ് നിറച്ച ഒരു നിമിഷമായി അത് മാറുകയായിരുന്നു.
സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാൾ കൂടിയാണ് ഇന്നസെന്റ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നർമ മുഹൂർത്തങ്ങളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ കഥാപാത്രങ്ങളെ നടൻ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. പ്രേക്ഷകർ ജീവിതത്തിലും സ്ഥിരമായി സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന പല തമാശ ഡയലോഗുകളും ഇന്നസെന്റിൻറെ കഥാപാത്രങ്ങൾ സിനിമകളിൽ പറഞ്ഞിട്ടുള്ളവയാണ്.
Story Highlights: M g sreekumar sings a beautiful song for innocent