എന്നെ കൊച്ചുമകനായി സ്വീകരിക്കാമോ, യുവാവിന്റെ ചോദ്യത്തിന് ഹൃദ്യമായ മറുപടി നൽകി ഒരമ്മ
കളിയും ചിരിയും കൗതുകവും നിറഞ്ഞ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊപ്പം ചിലപ്പോഴൊക്കെ ഹൃദയം തൊടുന്ന മനോഹരമായ വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഹൃദ്യമായ ഒരു വിഡിയോയാണ് ഏറെ ജനസ്വീകാര്യത നേടുന്നത്. മുത്തശ്ശിയെ തിരഞ്ഞ് എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ അപരിചിതനായ ഒരാൾ വന്ന് ഒരു മുത്തശ്ശിയോട് എന്നെ പേരക്കുട്ടിയായി സ്വീകരിക്കാമോ എന്ന് ചോദിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.
ഒരു സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുന്ന ഒരു മുത്തശ്ശിയുടെ അരികിലെത്തിയ യുവാവാണ് തന്നെ കൊച്ചുമകനായി കാണമോയെന്ന് മുത്തശ്ശിയോട് ചോദിക്കുന്നത്. അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ ചോദ്യത്തിൽ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് ഞാൻ കൊച്ചുമകനായി പരിഗണിക്കാം എന്ന് പറയുന്നുണ്ട് ഈ മുത്തശ്ശി. താനിപ്പോൾ ഭർത്താവിനും മകൾക്കും ഒപ്പമാണ് താമസിക്കുന്നതെന്നും സ്നേഹത്തോടെ പറയുന്നുണ്ട് ഈ മുത്തശ്ശി.
Read also: എയ്ഡ്സ് ബാധിതരും അനാഥരും; തെരുവിൽ ഉപേക്ഷിക്കപ്പെട്ട നൂറോളം കുരുന്നുകൾക്ക് തുണയായി ഒരമ്മ
അതേസമയം സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ മികച്ച കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുവാവിന്റെ ചോദ്യത്തിനുള്ള മുത്തശ്ശിയുടെ ഉത്തരത്തെ നിറഞ്ഞ സ്നേഹത്തോടെയാണ് കാഴ്ചക്കാരും ഏറ്റെടുക്കുന്നത്. മുത്തശ്ശിയോടുള്ള സ്നേഹം പിന്തുണയായി അറിയിക്കുന്നവരും നിരവധിയുണ്ട്. എല്ലാവർക്കും പ്രചോദനമാകുന്ന ഈ വിഡിയോ മാതൃസ്നേഹത്തിന്റെ മൂല്യമാണ് പറഞ്ഞുവയ്ക്കുന്നത്.
Story highlights: man asks elderly woman if she needs a grandson