ഓൺലൈനിൽ വാങ്ങിയ സെക്കൻഡ് ഹാൻഡ് ക്യാബിനറ്റിൽ നിന്ന് ലഭിച്ചത് 1.2 കോടി രൂപ !
ഡിജിറ്റൽ യുഗത്തിൽ ഓൺലൈനിൽ ആവശ്യവസ്തുക്കൾ വാങ്ങുന്നവരാണ് അധികവും. ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്താത്തവർ കുറവാണ്. മികച്ച അഭിപ്രായമാണ് ഇങ്ങനെയുള്ള സേവനങ്ങൾക്കെങ്കിലും ചിലപ്പോഴൊക്കെ അമളി പിണയാറുമുണ്ട്. ഐഫോൺ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് സോപ്പ് എന്നും, കല്ലെന്നുമൊക്കെയുള്ള വാർത്തകൾ മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി പ്രതീക്ഷിച്ചതിലും അധികം ലഭിക്കുന്നത് കണ്ടിട്ടുണ്ടോ? അങ്ങനൊരു സംഭവത്തിനാണ് ജർമ്മനിയിൽ നിന്നുള്ള ഹെല്ലർ സാക്ഷ്യം വഹിച്ചത്.
eBay-യിൽ നിന്ന് ചില സെക്കൻഡ് ഹാൻഡ് കിച്ചൺ ക്യാബിനറ്റുകൾ വാങ്ങുകയായിരുന്നു തോമസ് ഹെല്ലർ. അതൊലൊന്നിൽ 1,30,000 പൗണ്ട് അതായത് 1.2 കോടി രൂപ രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഹെല്ലർ, ഈബേയിൽ നിന്നും പ്രായമായഒരു ദമ്പതികളുടെ എസ്റ്റേറ്റിൽ നിന്നാണ് സെക്കൻഡ് ഹാൻഡ് ക്യാബിനറ്റുകൾ വാങ്ങിയത്.
Read Also: ഭിക്ഷാടനം നടത്തി സ്വരൂപിച്ച ഒരു ലക്ഷം രൂപ, ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകി ഒരമ്മ- പ്രചോദനം
വീട്ടിലെത്തിയ അലമാരകളിലൊന്നിൽ രണ്ട് പണപ്പെട്ടികൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. പെട്ടിക്കുള്ളിൽ 126,166 പൗണ്ടിന്റെ രഹസ്യ ശേഖരം ഉണ്ടായിരുന്നു. എന്നാൽ ഇത്രയും പണം കിട്ടിയിട്ടും അത് സ്വന്തമായി ചിലവഴിക്കാൻ അദ്ദേഹം തയ്യാറായില്ല. ഹെല്ലർ ക്യാഷ് ബോക്‌സുകൾ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൈമാറി, തുടർന്ന് ഓഫീസർമാർ കേസ് ജില്ലാ കോടതിയിലേക്ക് കൊണ്ടുപോകുകയും ക്യാബിനറ്റിനുള്ളിൽ പണം വെച്ചത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒടുവിൽ കേസ് തീർപ്പായി. അന്വേഷണത്തിൽ പണം ഹാലെ നഗരത്തിൽ നിന്നുള്ള 91 വയസ്സുള്ള ഒരു സ്ത്രീയുടേതാണെന്ന് കണ്ടെത്തി. പത്തൊൻപതിനായിരം രൂപയ്ക്കാണ് ഹെല്ലർ ഈ ക്യാബിനുകൾ വാങ്ങിയത്.
Story highlights- Man finds Rs 1.2 crore cash in second-hand kitchen cabinet