മേഘ്‌നക്കുട്ടി പാടിത്തീർത്തതും ഓടിയെത്തി വിധികർത്താക്കൾ- സർഗ്ഗ ഗായികയെ ചേർത്തണച്ച ഹൃദ്യ നിമിഷം
‘പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം..’
പി സുശീലയുടെ ശബ്ദത്തിൽ മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ഈ ഗാനം എക്കാലത്തെയും ഹൃദ്യഗാനമാണ്. അതിഗാനം ഒരു കുഞ്ഞു ശബ്ദത്തിൽ കേട്ടാലോ? ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുമിടുക്കിയായ മേഘ്‌നക്കുട്ടിയാണ് ഈ ഗൃഹാതുര ഗാനവുമായി എത്തിയിരിക്കുന്നത്.
ഈണത്തിൽ ഈ കൊച്ചുമിടുക്കി പാടിയപ്പോൾ പാട്ടുവേദിയും അമ്പരന്നു. ചെറിയപ്രായത്തിലും ഇത്രയും ഗാനാവൈഭവം പ്രകടിപ്പിക്കുന്ന മേഘ്‌നയുടെ ആലാപനം സംഗീതാസ്വാദകരും ഏറ്റെടുത്തിരിക്കുകയാണ്. മേഘ്‌ന പാടി മുഴുമിച്ചപ്പോഴേക്കും ഓടിയെത്തി കൈകളിൽ കോരിയെടുത്താണ് വിധികർത്താക്കൾ സന്തോഷം പങ്കുവെച്ചത്.
പാട്ടുവേദിയുടെ കുറുമ്പിയായ ഗായികയാണ് മേഘ്‌ന സുമേഷ്. ചിരിയും രസകരമായ സംസാരങ്ങളും പാട്ടുമായി മേഘ്‌ന ആസ്വാദകരുടെ ഹൃദയം കീഴടക്കിയതാണ്. അടുത്തിടെയാണ് മേഘ്‌നയ്ക്ക് കുഞ്ഞനുജത്തി പിറന്നത്. കുഞ്ഞു പിറന്നതോടെ പാട്ടുവേദിയിൽ എത്തിയാൽ മേഘ്‌നക്കുട്ടി പങ്കുവയ്ക്കുന്നതെല്ലാം അനിയത്തിക്കുട്ടിയുടെ വിശേഷങ്ങളാണ്.
മലയാളം ടെലിവിഷനിൽ ഏറെ ആരാധകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഗായകരായ എം ജി ശ്രീകുമാർ, മധു ബാലകൃഷ്ണൻ, അനുരാധ ശ്രീറാം, സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ദീപക് ദേവ് എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ. മീനാക്ഷിയാണ് പരിപാടിയുടെ അവതാരക.
Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ കൊച്ചു താരങ്ങൾ എന്നതിൽ സംശയമില്ല. അവരുടെ ആത്മാർത്ഥമായ ആലാപനവും ഷോയിലെ മനോഹരമായ സംസാരവും എല്ലാവരും ഏറ്റെടുത്തിരുന്നു. ഈ കുഞ്ഞുഗായകർക്കെല്ലാം പ്രേക്ഷകരെ എങ്ങനെ പൊട്ടിചിരിപ്പിക്കണമെന്ന് ധാരണയുണ്ട്. കുഞ്ഞു ഗായകരിൽ എല്ലാവരും പ്രിയപ്പെട്ടവരാണെങ്കിലും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് മേഘ്‌ന സുമേഷ്.
Story highlights- mekhna sumesh’s beautiful singing