‘കൊച്ചിയിൽ നിന്ന് പറന്നുവന്ന ബട്ടർഫ്‌ളൈ’- പാട്ടുവേദിയിൽ ചിരിപടർത്തി മിയക്കുട്ടി
മലയാളികളുടെ ജനപ്രിയ മിനിസ്ക്രീൻ പരിപാടികളിൽ ഒന്നാണ് ഫ്‌ളവേഴ്സ് ടോപ് സിംഗർ. പാട്ടിന്റെയും ആഘോഷങ്ങളുടെയും കലയുടെയും വേദിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ താരങ്ങളായ ഒട്ടേറെ സർഗ്ഗ പ്രതിഭകളുണ്ട്. സമൂഹമാധ്യമങ്ങളിലും ടോപ് സിംഗർ എപ്പിസോഡുകൾ ശ്രദ്ധേയമാകാറുണ്ട്. പാട്ടുവേദിയിലെ പ്രിയ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്.
ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയയുടെ സംസാരത്തിനും പാട്ടിനും ഒരുപോലെ ആരാധകരുണ്ട്. രസകരമായ സംസാരവും കുറുമ്പുമാണ് മിയയെ പ്രിയങ്കരിയാക്കുന്നത്. ഇപ്പോഴിതാ, ഒരു തുമ്പിപ്പാട്ടുമായി എത്തിയിരിക്കുകയാണ് ഈ മിടുക്കി. പാട്ടിനൊപ്പം ശ്രദ്ധനേടുന്നത് മിയയുടെ സംഭാഷണങ്ങളാണ്. കൊച്ചിയിൽ നിന്ന് പറന്നുവന്ന ബട്ടർഫ്‌ളൈ’ എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് മിയ വേദിയിലേക്ക് എത്തിയത്. പിന്നീട് പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ സമ്മാനിച്ച ശേഷമാണ് ഈ മിടുക്കി പാട്ടിലേക്ക് കടന്നത്.
അതിമനോഹര ആലാപനവുമായി മിയക്കുട്ടി വേദിയിലേക്ക് എത്തിയാൽ പിന്നെ ആഘോഷമാണ്. കുസൃതി നിറഞ്ഞ സംസാരവും കുറുമ്പും മിയയെ വേറിട്ടുനിർത്തുന്നു. മലയാള ഗാനങ്ങൾക്ക് പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ ഇതിനോടകം പാടി അമ്പരപ്പിച്ചുകഴിഞ്ഞു മിയ.
Read Also: കൊച്ചിയിൽ ഇനി സിനിമാക്കാലം; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു, ഉദ്ഘാടനം ചെയ്ത് മോഹൻലാൽ
മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ആലാപന മാധുര്യത്തിലൂടെയും കുറുമ്പിലൂടെയും മനസ് കവരുന്ന കുഞ്ഞു മിടുക്കികളും മിടുക്കന്മാരുമാണ് ഈ പാട്ടുവേദിയുടെ കരുത്ത്. രണ്ടു സീസണുകളിലായി മികച്ച ഒട്ടേറെ ഗായകരെ വാർത്തെടുക്കാൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന് സാധിച്ചു. കുട്ടികളുടെ മധുരാലാപനത്തിലൂടെ മാത്രമല്ല പാട്ടുവേദി ഹൃദയം കവരുന്നത്. കുഞ്ഞു മിടുക്കരുടെ രസകരമായ സംസാരത്തിലൂടെയും കുസൃതികളിലൂടെയുമാണ്.
Story highlights- miah mehak’s cute conversation