‘ലൂക്കയ്ക്ക് മനസ്സിലായി റോക്കി ഭായ് ബഹളം വയ്ക്കുന്നത് നിർത്തില്ല എന്ന്..’- മകനൊപ്പം കെജിഎഫ് കണ്ട അനുഭവവുമായി മിയ
മലയാളികളുടെ പ്രിയ നായികയാണ് മിയ. സിനിമാനടി എന്ന നിലയിലാണ് എല്ലാവർക്കും മിയ സുപരിചിതയെങ്കിലും സീരിയലിലൂടെയായിരുന്നു നടിയുടെ തുടക്കം. വിവാഹ ശേഷം മകൻ ലൂക്കയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ നടിയെത്താറുള്ളത്. ഇപ്പോഴിതാ, മകനെയുമായി ആദ്യമായി തിയേറ്ററിൽ പോയ അനുഭവം പങ്കുവയ്ക്കുകയാണ് നടി. കെജിഎഫ് ചാപ്റ്റർ 2 കാണാൻ പോയ അനുഭവമാണ് ചിത്രങ്ങൾക്കൊപ്പം നടി പങ്കുവയ്ക്കുന്നത്.
‘ലൂക്കയുടെ ആദ്യത്തെ തിയേറ്റർ അനുഭവം. കെജിഎഫ്2. സിനിമയിൽ ധാരാളം വിഎഫ്‌എക്‌സും ഉച്ചത്തിലുള്ള സംഭാഷണങ്ങളുമായതിനാൽ ലൂക്കയെ തിയേറ്ററിലേക്ക് കൊണ്ടുപോകുന്നതിൽ ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു. ഞങ്ങൾ (അപ്പു പ്രത്യേകിച്ച്) മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്നുള്ളതിനാൽ ഞങ്ങൾ തിയേറ്ററിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് എല്ലാ തയ്യാറെടുപ്പുകളും നടത്തി. സെക്കൻഡ് ഷോ ബുക്ക് ചെയ്തു, ലൂക്കയ്ക്ക് വയറുനിറയെ ഭക്ഷണം നൽകി, സുഖപ്രദമായ വസ്ത്രം ധരിപ്പിച്ചു ഒരു തണുത്ത അന്തരീക്ഷം നിലനിർത്തി, അത്.വിജയിച്ചു. ആദ്യം അവന് സ്ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ആകാംക്ഷയുണ്ടായിരുന്നു. പത്തോ പതിനഞ്ചോ മിനിട്ടിനു ശേഷം ലൂക്കയ്ക്ക് മനസ്സിലായി റോക്കി ഭായ് ബഹളം വയ്ക്കുന്നത് നിർത്തില്ല എന്ന്. പിന്നീട് ലൂക്ക ഉറങ്ങിപ്പോയി. ഞങ്ങളുടെ ആദ്യ അനുഭവം മികച്ചതായിരുന്നു, ഞങ്ങൾ അത് വീണ്ടും ആവർത്തിക്കും’- മിയ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.
Story highlights- Miya watches ‘K.G.F: Chapter 2’ with her child