വിവാഹദിനത്തിൽ കേക്ക് മുറിക്കാനൊരുങ്ങി വധൂവരന്മാർ; പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ഒരാൾ- 42 മില്യൺ ആളുകൾ കണ്ട കാഴ്ച

April 22, 2022

ഒരു നിമിഷം മതി ഏത് സന്തോഷവും ഏറ്റവും വലിയ ദുഃഖവും നഷ്ടവുമൊക്കെയായി മാറാൻ. അങ്ങനെയൊരു ദൗർഭാഗ്യകരമായ കാഴ്ചയ്ക്കാണ് ഒരു വിവാഹവേദി സാക്ഷ്യം വഹിച്ചത്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോയിലുള്ളത് ഒരു വിവാഹ വിരുന്നാണ്. വധൂവരന്മാരുടെ വിവാഹ കേക്ക് മുറിക്കലാണ് വിഡിയോയിൽ ഉള്ളത്. ആ മുറിക്കുന്ന നിമിഷം വരെയേ ആ സന്തോഷത്തിന് ആയുസുണ്ടായിരുന്നുള്ളു. കാരണം അടുത്ത നിമിഷം ആ വിവാഹ കേക്ക് പൂർണ്ണമായും നശിപ്പിക്കുന്ന ഒരു അജ്ഞാതനെ വിഡിയോയിൽ കാണാം.

ഇതുവരെ 42 മില്യൺ ആളുകൾ കണ്ട കാഴ്ച വളരെയധികം ഞെട്ടലാണ് ആളുകളിൽ സൃഷ്ടിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായ യുവാവ് കേക്ക് തട്ടിയെടുത്ത് നവദമ്പതികളുടെ മുഖത്ത് പുരട്ടാൻ ശ്രമിക്കുന്നു. അയാൾ കേക്ക് പൂർണ്ണമായും നശിപ്പിക്കുക മാത്രമല്ല, വധൂവരന്മാരുടെ സന്തോഷത്തെയും അലോസരപ്പെടുത്തിയെന്ന് അവരുടെ മുഖം വിഡിയോയിൽ കാണുമ്പോൾ അറിയാൻ സാധിക്കും.

Read Also: കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ ആഘാതം ഓർമിപ്പിച്ച് ഗൂഗിൾ ഡൂഡിൽ- അമ്പരപ്പിക്കുന്ന ചിത്രങ്ങൾ

ഈ സംഭവത്തിന് ശേഷം എന്തുണ്ടായി എന്നുള്ളത് വ്യക്തമല്ല. ഒട്ടേറെ ആളുകൾ വിമർശനവുമായി എത്തി. ഒട്ടേറെ ആളുകളുടെ കാത്തിരിപ്പിന്റെയും അധ്വാനത്തിന്റെയും ഫലമാണ് ഇത്തരം ആഘോഷങ്ങളും സജീകരണങ്ങളെന്നും ഒറ്റയടിക്ക് അവ ഇല്ലാതാക്കാൻ ഇങ്ങനെയുള്ളവർക്കേ സാധിക്കൂ എന്നും കമന്റ് സെഷനിൽ പറയുന്നു. വിവാഹ ആഘോഷങ്ങൾക്കിടയിൽ രസകരമായ കുസുതികൾ സുഹൃത്തുക്കൾ ഒപ്പിക്കാറുണ്ടെങ്കിലും ഇങ്ങനെയൊന്ന് അസഹനീയമാണെന്നു കാഴ്ചക്കാർ പറയുന്നു.

Story highlights- stranger destroys wedding cake