ലോകത്തെ എക്കാലത്തെയും മികച്ച 3 നടന്മാരെ നിർദേശിക്കാൻ ആമസോൺ പ്രൈം; അതിലൊരാൾ മോഹൻലാലെന്ന് എൻ എസ് മാധവൻ
ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം എക്കാലത്തെയും മികച്ച 3 നടന്മാരെ നിർദേശിക്കാൻ പ്രേക്ഷകരോട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. പല പ്രമുഖരും ഇതിന് മറുപടിയുമായി രംഗത്ത് വന്നിരുന്നു. എന്നാൽ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ ഈ ട്വീറ്റിന് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.
എൻ എസ് മാധവൻ ലോകത്തെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായി നിർദേശിച്ച 3 നടന്മാരിലൊരാൾ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലാണ്. കൂടെ നിർദേശിച്ച നടന്മാരുടെ പേര് കൂടി കേൾക്കുമ്പോഴാണ് ആ മറുപടിയുടെ വലുപ്പം മനസ്സിലാവുന്നത്. മോഹൻലാലിനൊപ്പം നിർദ്ദേശിച്ചവരിൽ ഒരാൾ ‘ഗോഡ്ഫാദർ’ അടക്കമുള്ള ലോകപ്രശസ്ത സിനിമകളിലൂടെ ലോകത്തെ എക്കാലത്തെയും മികച്ച നടനായി പറയപ്പെടുന്ന മാർലൺ ബ്രാൻഡോയാണ്. മറ്റൊരാൾ ഏറ്റവും കൂടുതൽ തവണ ഓസ്കർ നാമനിർദേശം ലഭിച്ചവരിലൊരാളായ ഇതിഹാസ നടൻ ജാക്ക് നിക്കോൾസണും. ഈ 3 നടന്മാരാണ് തന്റെ എക്കാലത്തെയും മികച്ച 3 നടൻമാർ എന്നാണ് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തത്.
1. Jack Nicholson
— N.S. Madhavan (@NSMlive) April 11, 2022
2. Marlon Brando
3. Mohanlal https://t.co/SxT3sbo8MJ
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മോഹൻലാൽ. എക്കാലത്തെയും മികച്ച ഇന്ത്യൻ നടന്മാരിലൊരാളായി പല പ്രമുഖരും അഭിപ്രായപ്പെട്ട നടൻ കൂടിയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. നേരത്തെയും മാർലൺ ബ്രാൻഡോ, റോബർട്ട് ഡി നീറോ അടക്കമുള്ള ലോകപ്രശസ്ത നടന്മാരുമായി മോഹൻലാലിനെ രാം ഗോപാൽ വർമയെ പോലുള്ള പ്രശസ്ത സംവിധായകർ താരതമ്യം ചെയ്തിട്ടുണ്ട്. ഈ ലോക നടന്മാർക്കുള്ള ഇന്ത്യയിൽ നിന്നുള്ള ഉത്തരമാണ് മോഹൻലാലെന്ന് സിനിമ മേഖലയിലെ പല പ്രമുഖരും ഇതിന് മുൻപും അഭിപ്രായപ്പെട്ടിരുന്നു.
അതേ സമയം തന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസിന്റെ’ തിരക്കുകളിലാണ് ഇപ്പോൾ നടൻ മോഹൻലാൽ. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്.’ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Story Highlights: Mohanlal features in n.s.madhavan’s all time best actors list