ഈജിപ്ഷൻ ഗാനത്തിന് കവർ വേർഷൻ ഒരുക്കി മുംബൈ പോലീസ്- വിഡിയോ
ഹിറ്റ് ഗാനങ്ങൾക്ക് ഇൻസ്ട്രുമെന്റൽ കവർ ഒരുക്കി ഹിറ്റായി മാറിയ പോലീസ് ബാൻഡാണ് മുംബൈ പോലീസിന്റേത്. കാക്കി സ്റ്റുഡിയോ എന്ന പേരിൽ ഇന്ത്യയിലൊട്ടാകെ പ്രസിദ്ധമായ പോലീസ് ബാൻഡ് യുട്യൂബ് ചാനലിലൂടെയാണ് താരമായി മാറിയത്. മുൻപ് പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനത്തിന് കവർ ഒരുക്കി ഇവർ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, പ്രശസ്ത ഈജിപ്ഷ്യൻ ഗാനമായ യാ മുസ്തഫയുടെ ഒരു ശ്രുതിമധുരമായ ഇൻസ്ട്രുമെന്റൽ കവർ പുറത്തിറക്കിയിരിക്കുകയാണ് കാക്കി സ്റ്റുഡിയോ.
കാക്കി സ്റ്റുഡിയോ അംഗങ്ങൾ ക്ലാരിനെറ്റ്, സാക്‌സോഫോൺ, ട്രമ്പറ്റ്, പുല്ലാങ്കുഴൽ തുടങ്ങി നിരവധി സംഗീതോപകരണങ്ങൾ വായിക്കുന്നത് കാണാം. ‘യാ മുസ്തഫ’ ഈജിപ്തിൽ നിന്നുള്ള അറിയപ്പെടുന്ന ഒരു ബഹുഭാഷാ ഗാനമാണ്. പ്രശസ്ത ഈജിപ്ഷ്യൻ സംഗീതജ്ഞൻ മുഹമ്മദ് ഫൗസി ഒരു സിനിമയിലേക്കായി രചിച്ചതാണ് ഈ ഗാനം. തുടർന്ന് അത് വ്യത്യസ്തവും ആകർഷകവുമായ ട്യൂണുകളിലൂടെ വിവിധ ഭാഷകളിൽ റെക്കോർഡ് ചെയ്യപ്പെട്ടു. പാരഡികൾ ഉൾപ്പെടെ നിരവധി പതിപ്പുകൾ ഈ ഗാനത്തിനായി റെക്കോർഡ് ചെയ്തിട്ടുണ്ട്. 1960-ൽ ഫ്രാൻസിൽ പുറത്തിറക്കിയ ഗായകൻ ബോബ് അസമിന്റെ സഹായത്തോടെയാണ് യൂറോപ്പിൽ ഈ ഗാനം ജനപ്രിയമായത്’- ഗാനം പങ്കുവെച്ചുകൊണ്ട് മുംബൈ പോലീസ് ബാൻഡ് കുറിക്കുന്നു.
Read Also: കുഞ്ഞ് സഹോദരിയെ മടിയിൽ കിടത്തി ക്ലാസിൽ പങ്കെടുക്കുന്ന പത്ത് വയസുകാരി, ഹൃദ്യം ഈ വിഡിയോ
2 മിനിറ്റും 14 സെക്കൻഡും ദൈർഘ്യമുള്ള പ്രകടനം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. നേരത്തെ, കാക്കി സ്റ്റുഡിയോ ലതാ മങ്കേഷ്‌കറിന്റെ ‘ഏ മേരെ വതൻ കെ ലോഗോ’യുടെയും മണി ഹീസ്റ്റ് ഗാനമായ ‘ബെല്ല ചാവോ’യുടെയും കവർ ഒരുക്കി അമ്പരപ്പിച്ചിരുന്നു.
Story highlights- Mumbai Police band plays cover of Egyptian song