ചലച്ചിത്രതാരം മൈഥിലി വിവാഹിതയായി; ചിത്രങ്ങൾ

April 28, 2022

ചലച്ചിത്രതാരം മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. അഭിനയത്തിന് പുറമെ ഗായിക കൂടിയാണ് മൈഥിലി. ഇന്ന് വൈകിട്ട് കൊച്ചിയില്‍ സിനിമ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്ന് നടത്തും. പത്തനംതിട്ട കോന്നി സ്വദേശിയാണ് മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് യഥാർത്ഥ പേര്. മമ്മൂട്ടി നായകനായ പാലേരി മാണിക്യം; ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മൈഥിലി സിനിമ രംഗത്തേക്ക് കടന്നുവന്നത്.

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സോൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് മൈഥിലി നായികയായ ശ്രദ്ധേയമായ ചിത്രങ്ങൾ. ചട്ടമ്പി എന്ന ചിത്രമാണ് ഇനി മൈഥിലിയുടേതായി റിലീസിന് ഒരുങ്ങുന്നത്.

ലോഹം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിയ്ക്കുന്നത്.

Read also: ഭിക്ഷാടനം നടത്തി സ്വരൂപിച്ച ഒരു ലക്ഷം രൂപ, ക്ഷേത്രത്തിൽ അന്നദാനം നടത്താൻ നൽകി ഒരമ്മ- പ്രചോദനം

പത്തനംതിട്ട കോന്നിയിൽ ബാലചന്ദ്രൻ- ബീന ദമ്പതികളുടെ മകളായി 1988 മാർച്ച് 24 ന് ബ്രെറ്റി ബാലചന്ദ്രൻ ജനിച്ചു. പഠനത്തിന് ശേഷം 2009 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത മലയാളചലച്ചിത്രം പാലേരി മാണിക്യത്തിലൂടെ സിനിമയിലെത്തി. ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും മൈഥിലി അറിയപ്പെടുന്നുണ്ട്.

Story highlights: Mythili marriage photos