‘കലാകാരന്മാർ ഒരുമിച്ച് ജീവിക്കുകയും വളരുകയും ചെയ്യട്ടെ’-ക്ലാസ്സിക്കൽ നൃത്തച്ചുവടുകളുമായി നിരഞ്ജനയും നൂറിനും
രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്കെത്തിയ നടിയാണ് നിരഞ്ജന അനൂപ്. പിന്നീട് മികച്ച ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നിരഞ്ജന നർത്തകി കൂടിയാണ്. സമൂഹമാധ്യമങ്ങളിലൂടെ നിരഞ്ജന നിരവധി നൃത്ത വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വീണ്ടുമൊരു നൃത്തവുമായി നടി എത്തിയിരിക്കുകയാണ്. ഇത്തവണ ഒപ്പം നടി നൂറിൻ ഷെരീഫുമുണ്ട്.
നർത്തകിയും നടിയുമാണ് നൂറിൻ ഷെരീഫ്. ഇരുവരും ചേർന്ന് മനോഹരമായ ഒരു ക്ലാസ്സിക്കൽ നൃത്തമാണ് അവതരിപ്പിക്കുന്നത്.
‘ഏതൊരു കലയും ദൈവം തന്ന വരദാനമാണ്, ആ സമ്മാനത്തിൽ മതത്തെയോ ജാതിയെയോ പരാമർശിക്കാത്തിടത്തോളം കാലത്തിന്റെ കൈകളിലെ പണയക്കാരായ മനുഷ്യർ അത്തരം അർത്ഥശൂന്യമായ വേർതിരിവുകളുടെ പുറകെ ഓടേണ്ടതില്ല. നമ്മൾ പള്ളിയിലോ ക്ഷേത്രത്തിലോ സന്ദർശിച്ചാലും എല്ലാവരും ഒന്നാണ്, നിഷ്പക്ഷമായി ഒന്നുതന്നെ. ശക്തി ഒന്നാണ്.
കലാകാരന്മാർ ഒരുമിച്ച് ജീവിക്കുകയും വളരുകയും ചെയ്യട്ടെ. ഞങ്ങളുടെ കുടുംബപ്പേരുകൾ അല്ലെങ്കിൽ ഞങ്ങൾ ആരോട് പ്രാർത്ഥിക്കുന്നു, എങ്ങനെ, നാം പിന്തുടരുന്ന കലയോടുള്ള സ്നേഹവും അഭിനിവേശവുമായി ഒരു ബന്ധവുമില്ല.ഒരു ദൈവവും പാരമ്പര്യത്തിന്റെ പേരിൽ വേർതിരിവ് ആവശ്യപ്പെട്ടിട്ടില്ല, ദയവായി മതത്തെയും കലയെയും വളച്ചൊടിക്കരുത്..’- നൃത്ത വിഡിയോ പങ്കുവെച്ചുകൊണ്ട് ഇരുവരും കുറിക്കുന്നു.
നർത്തകിയായ നിരഞ്ജന ബിടെക്, പുത്തന്‍പണം, കെയര്‍ ഓഫ് സൈറ ബാനു തുടങ്ങിയ ചിത്രങ്ങളിലും നിരഞ്ജന വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചു. രഞ്ജിത്തിന്റെ സഹോദരിയുടെ മകളുമാണ് നിരഞ്ജന. അമ്മയുടെ പാത പിന്തുടർന്നാണ് നിരഞ്ജന നർത്തന ലോകത്തേക്ക് എത്തിയത്. സമൂഹമാധ്യമങ്ങളിലും സജീവമായ നിരഞ്ജന നൃത്തവിഡിയോകളും പങ്കുവയ്ക്കാറുണ്ട്.
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ദി സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുകയാണ് ഇനി നിരഞ്ജന അനൂപ്. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. ജി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദ സീക്രട്ട് ഓഫ് വുമൺ’ ഈ വർഷം പ്രദർശനത്തിനെത്തും.
Read Also: കൊച്ചിയിൽ ഇനി സിനിമാക്കാലം; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു, ഉദ്ഘാടനം ചെയ്ത് മോഹൻലാൽ
പ്രവീൺ രാജ് പൂക്കാടൻ ഒരുക്കുന്ന ‘വെള്ളേപ്പം’ എന്ന ചിത്രത്തിലാണ് നൂറിൻ ഒടുവിൽ വേഷമിട്ടത്. അക്ഷയ് രാധാകൃഷ്ണൻ, റോമാ എന്നിവരാണ് മറ്റുതാരങ്ങൾ.
Story highlights- niranjana and noorin dance