ധർമജനെ ആദ്യമായി കണ്ടുമുട്ടിയതിനെ പറ്റി ഒരു കോടി വേദിയിൽ രമേശ് പിഷാരടി…
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള പ്രിയ താരങ്ങളാണ് രമേശ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും. ടെലിവിഷനിലെ വിവിധ പരിപാടികളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിട്ടുള്ള താരങ്ങൾക്ക് ആരാധകരേറെയാണ്. ഇരുവരും ഒരുമിക്കുന്ന സ്റ്റേജ് പ്രോഗ്രാമുകളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
മിനിസ്ക്രീനിന് ശേഷം ഇപ്പോൾ ബിഗ് സ്ക്രീനിലും തിരക്കുള്ള താരങ്ങളാണ് പിഷാരടിയും ധർമജനും. മികച്ച കുറെയേറെ കഥാപാത്രങ്ങളിലൂടെ ധർമജൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയപ്പോൾ മലയാളത്തിലെ വലിയ ഹിറ്റായ രണ്ട് ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് പിഷാരടി.
ഇപ്പോൾ ഒരു കോടി വേദിയിൽ തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ എത്തിയിരിക്കുകയാണ് പിഷാരടി. താൻ ആദ്യമായി ധർമജനെ കണ്ടുമുട്ടിയതിനെപ്പറ്റിയും പിഷാരടി പറയുന്നുണ്ട്. ടെലിവിഷൻ ചേംബറിന്റെ ഒരു ഇലക്ഷൻ സമയത്താണ് ധർമജനെ ആദ്യമായി കണ്ടുമുട്ടിയതെന്നാണ് പിഷാരടി പറയുന്നത്.
ആ സമയത്ത് ചില ടെലിവിഷൻ പ്രോഗ്രാമുകളുടെ എഴുത്തിലായിരുന്ന ധർമജനും താനും പിന്നീട് സിനിമാല എന്ന പരിപാടിക്ക് വേണ്ടിയാണ് ഒരുമിച്ചതെന്നും പിഷാരടി ഓർത്തെടുക്കുന്നു. അതിന് ശേഷം ബ്ലഫ് മാസ്റ്റർ, ബഡായി ബംഗ്ലാവ് തുടങ്ങിയ പരിപാടികളിലൂടെ ഇരു താരങ്ങളും പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറുകയായിരുന്നു.
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്ളവേഴ്സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
Read More: 17 വയസ്സുള്ളപ്പോൾ യൂട്യൂബർ, 19ാം വയസ്സിൽ ‘കെജിഎഫ് 2’ എഡിറ്റർ ; ഉജ്ജ്വൽ കുൽക്കർണിയുടെ അവിശ്വസനീയ കഥ
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്.
Story Highlights: Pisharady about meeting dharmajan