കിങ്‌സ് ടൈറ്റൻസിനെ നേരിടുമ്പോൾ; ഐപിഎല്ലിൽ ഇന്ന് പഞ്ചാബും ഗുജറാത്തും നേർക്കുനേർ

April 8, 2022

ഇന്ന് രാത്രി ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ഇറങ്ങുമ്പോൾ ഒരു വിജയം കൂടി നേടി പോയിന്റ് ടേബിളിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്.

മികച്ച പ്രകടനമാണ് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസ് ഈ സീസണിൽ കാഴ്‌ച വെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനും അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനുമെതിരെ നേടിയ മിന്നും വിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ഇന്ന് കളത്തിലിറങ്ങുന്നത്. ടീമിലെ താരങ്ങളെല്ലാം സുപ്രധാനമായ ഘട്ടങ്ങളിൽ മത്സരത്തിൽ നിർണായക സാന്നിധ്യമാവാൻ കെൽപ്പുള്ളവരാണ്.

ലോക്കി ഫെര്‍ഗ്യൂസന്‍, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവർ തന്നെയാണ് ടീമിന്റെ ബൗളിംഗ് കരുത്ത്. വരുൺ ആരോൺ ഫോമിലല്ലാത്തത് മാത്രമാണ് പഞ്ചാബിനെ വലയ്ക്കുന്ന ഒരു പ്രശ്നം. മാത്യു വെയ്ഡും ശുഭ്മാന്‍ ഗില്ലും പഞ്ചാബിന് ബാറ്റിങ്ങിൽ വലിയ പ്രതീക്ഷയുള്ള താരങ്ങളാണ്. ശുഭ്മാൻ ഗിൽ ഡൽഹിക്കെതിരെ മികച്ച ഫോമിലേക്കുയർന്നിരുന്നു.

Read More: ‘എനിക്ക് ഭയങ്കര ഇഷ്ടാണ് മഞ്ജുക്കുട്ടിയെ..’-മഞ്ജു വാര്യരെ ചേർത്തണച്ച് സീമ

അതേ സമയം മികച്ച രണ്ട് വിജയങ്ങൾ നൽകിയ ആവേശം പഞ്ചാബ് കിങ്‌സിനുണ്ട്. കൊൽക്കത്തയ്‌ക്ക് എതിരെ തോൽവി രുചിച്ചിരുന്നെങ്കിലും ചെന്നൈക്കും ആർസിബിക്കും എതിരെ മികച്ച വിജയമാണ് പഞ്ചാബ് നേടിയത്. പക്ഷെ ചില ബാറ്റ്‌സ്മാൻമാർ ഫോമിലേക്കുയരാത്തത് പഞ്ചാബിന് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ജോണി ബെയ്ര്‍‌സ്റ്റോ ടീമിലെത്തുന്നതോടെ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് കൂടും. ഭാനുക രജപക്‌സെ ഇന്ന് മത്സരത്തിനുണ്ടാവാൻ സാധ്യതയില്ല.

ഇന്നത്തെ മത്സരത്തിൽ ടോസ് നിർണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച സ്‌കോർ കണ്ടെത്തേണ്ടി വരും.

Story Highlights: Punjab vs gujarat ipl match