സീസണിൽ ആദ്യമായി ടോസ് നേടി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്; രാജസ്ഥാൻ-ഗുജറാത്ത് മത്സരം ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍
ഈ സീസണിൽ ആദ്യമായി ടോസിന്റെ ആനുകൂല്യം ലഭിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഏറ്റവും പുതിയ വിവരമനുസരിച്ച് 13 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 101 റൺസാണ് ഗുജറാത്ത് അടിച്ചു കൂട്ടിയിരിക്കുന്നത്.
പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള രാജസ്ഥാന് 6 പോയിന്റാണുള്ളത്. കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ചാണ് രാജസ്ഥാൻ ഒന്നാമതെത്തിയത്. കഴിഞ്ഞ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവിലാണ് ലഖ്നൗവിനെതിരെ രാജസ്ഥാൻ മികച്ച വിജയം നേടിയെടുത്തത്.അവസാന ഓവറിൽ ജയിക്കാൻ 15 റൺസായിരുന്നു ലഖ്നൗവിന് വേണ്ടിയിരുന്നത്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച കുൽദീപ് സെന്നിനെയാണ് അവസാന ഓവർ എറിയാൻ നായകൻ സഞ്ജു സാംസൺ വിളിച്ചത്. കുൽദീപ് ക്യാപ്റ്റന്റെ വിശ്വാസം കാത്തതോടെ രാജസ്ഥാൻ അന്തിമ വിജയം നേടുകയായിരുന്നു.
അതേ സമയം കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോൽവി അറിഞ്ഞതിന് ശേഷമാണ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ഇന്നിറങ്ങിയിരിക്കുന്നത്. ഗുജറാത്തിനും 6 പോയിന്റുണ്ടെങ്കിലും റൺറേറ്റിൽ പുറകിലായത് കാരണം പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ടീമിപ്പോൾ.
Read More: ഒരോവറിൽ തുടർച്ചയായി 4 സിക്സറുകൾ പറത്തി യുവതാരം; ഡിവില്ലിയേഴ്സിന്റെ പിന്മുറക്കാരനെന്ന് ആരാധകർ-വിഡിയോ
ചില മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയിരിക്കുന്നത്. രാജസ്ഥാന്റെ കഴിഞ്ഞ മത്സരത്തിലെ താരമായ ട്രന്റ് ബോള്‍ട്ട് ഇല്ലാതെയാണ് ടീം ഇന്നിറങ്ങിയിരിക്കുന്നത്. ജിമ്മി നിഷം ടിം സൗത്തിക്ക് പകരമായും ഇറങ്ങിയിട്ടുണ്ട്.
ഗുജറാത്ത് ടീമിലും രണ്ട് മാറ്റമുണ്ട്. ദര്‍ഷന്‍ നാല്‍കണ്ഡെ, സായ് സുദര്ശന് എന്നിവര്‍ പുറത്തായപ്പോൾ യഷ് ദയാല്‍, വിജയ് ശങ്കർ എന്നിവർ ടീമിന്റെ അന്തിമ ഇലവനിലെത്തി. യഷ് ദയാലിന്റെ ആദ്യ മത്സരമാണിത്.
Story Highlights: Rajasthan won the toss and chose to field