ഐപിഎല്ലിൽ ഇന്ന് ആവേശപ്പോരാട്ടം; ലഖ്നൗ-ബാംഗ്ലൂർ പോരാട്ടം വൈകിട്ട് 7.30 യ്ക്ക്
തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് ഇന്ന് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ അരങ്ങൊരുങ്ങുന്നത്. ആറ് മത്സരങ്ങളിൽ 4 വിജയങ്ങൾ നേടിയിട്ടുള്ള ടീമുകളായ ലഖ്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ഇന്ന് രാത്രി 7.30 യ്ക്ക് ഏറ്റുമുട്ടുന്നത്.
ഇരു ടീമുകളുടെയും ഈ സീസണിലെ പ്രകടനവും വലിയ സാമ്യത പുലർത്തുന്നതാണ്. ആദ്യ മത്സരത്തിൽ പരാജയം രുചിച്ചെങ്കിലും പിന്നീടുള്ള 3 മത്സരങ്ങളും ഇരു ടീമുകളും വിജയിച്ചിരുന്നു. അഞ്ചാമത്തെ മത്സരത്തിൽ തോൽവിയറിഞ്ഞ ലഖ്നൗവും ആർസിബിയും തൊട്ടടുത്ത മത്സരത്തിൽ വീണ്ടും വിജയിച്ച് വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു. അതിനാൽ തന്നെ തുല്യ ശക്തികളായിട്ടാണ് ഇന്ന് ഇരു ടീമുകളും ഏറ്റുമുട്ടാൻ ഇറങ്ങുന്നത്.
മികച്ച ബാറ്റിംഗ് നിരയാണ് ബാംഗ്ലൂരിന്റെ കരുത്ത്. ആർസിബിയുടെ നായകൻ കൂടിയായ ഫാഫ് ഡുപ്ലെസിസും അനുജ് റാവത്തും നൽകുന്ന ഓപ്പണിങ് എതിർ ടീമിന് വലിയ തലവേദനയാണ് നൽകുന്നത്. പിന്നാലെ വരുന്ന വിരാട് കോലി, ഗ്ലെന്‍ മാക്സ്വെൽ, ഷഹ്ബാസ് അഹമ്മദ് എന്നീ താരങ്ങൾ എതിർ ടീമിലെ ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കാൻ കരുത്തുള്ളവരാണ്. ഇവർക്കൊപ്പം ദിനേശ് കാർത്തിക്കിന്റെ ഗംഭീര പ്രകടനം കൂടിയാവുമ്പോൾ ഏതൊരു ടീമും ഭയക്കുന്ന ബാറ്റിംഗ് നിരയായി ബാംഗ്ലൂർ മാറുകയാണ്. വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ, ജോഷ് ഹേസൽവുഡ്, മുഹമ്മദ് സിറാജ് എന്നിവരിലാണ് ആർസിബിയുടെ ബൗളിംഗ് പ്രതീക്ഷകൾ.
Read More: റോക്കി ഭായി സ്റ്റൈലിൽ പൃഥ്വിരാജ്- സഹാറയിൽ നിന്നും ആടുജീവിതത്തിന്റെ വിശേഷങ്ങളുമായി താരം
അതേ സമയം കഴിഞ്ഞ മത്സരത്തിൽ മുംബൈക്കെതിരെ 63 പന്തിൽ 103 റൺസെടുത്ത കെ എൽ രാഹുലും ക്വിന്റണ്‍ ഡികോക്കും നൽകുന്ന ഓപ്പണിങ് കൂട്ടുകെട്ടിലാണ് ലഖ്നൗവിന്റെ പ്രതീക്ഷകളത്രയും. പിന്നീട് വരുന്ന മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി എന്നീ ബാറ്റ്സ്മാന്മാരിലും വലിയ പ്രതീക്ഷയാണ് ആർസിബിക്ക് ഉള്ളത്. ജേസൺ ഹോൾഡർ ദുഷ്മന്ത ചമീര, കഴിഞ്ഞ മത്സരത്തിൽ 3 വിക്കറ്റിട്ട ആവേശ് ഖാൻ എന്നിവരിലാണ് ആർസിബിയുടെ ബൗളിംഗ് പ്രതീക്ഷകൾ ഉള്ളത്.
Story Highlights: Rcb vs lsg ipl match