റോസ് ടെയ്‌ലർ ക്രിക്കറ്റിനോട് വിട പറഞ്ഞു; ചടങ്ങിൽ വിതുമ്പി താരം
ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് റോസ് ടെയ്‌ലർ. കിവീസിന്റെ പല വിജയങ്ങളിലും ചുക്കാൻ പിടിച്ചിട്ടുള്ള ബാറ്റ്സ്മാൻ കൂടിയായ ടെയ്‌ലർ രാജ്യത്തിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്കിറങ്ങിയ താരങ്ങളിൽ ഒരാൾ കൂടിയാണ്. അയർലന്റിന് എതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരമായിരുന്നു റോസ് ടെയ്‌ലർ ന്യൂസിലൻഡിന്റെ ഏകദിന കുപ്പായം അണിയുന്ന അവസാന മത്സരം.
ന്യൂസിലൻഡ് 115 റൺസിന് അയർലൻഡിനെ തോൽപ്പിച്ച മത്സരത്തിന് മുൻപും ശേഷവും വികാരനിർഭരമായ സംഭവങ്ങളാണ് നടന്നത്. തന്റെ 450 ആം മത്സരത്തിനാണ് റോസ് ടെയ്‌ലർ ഇറങ്ങിയത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് അയർലൻഡ് താരങ്ങൾ അദ്ദേഹത്തെ മൈതാനത്തേക്ക് ആദരവോടെ വരവേറ്റത്. മത്സരത്തിൽ 14 റൺസെടുക്കാനെ കഴിഞ്ഞുള്ളുവെങ്കിലും വലിയ കയ്യടിയാണ് ഗ്രൗണ്ട് വിടുമ്പോൾ ആരാധകരും സ്വന്തം ടീമിലെയും എതിർ ടീമിലേയും താരങ്ങളും ടെയ്‌ലറിന് നൽകിയത്. 38 കാരനായ റോസ് ടെയ്‌ലറുടെ 16 വർഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്.
ഇപ്പോൾ മത്സരത്തിന് മുൻപ് നടന്ന ചടങ്ങിൽ റോസ് ടെയ്‌ലർ വിതുമ്പുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മത്സരത്തിന് മുമ്പ് ടെയ്‌ലറെ ആദരിക്കുന്ന ചടങ്ങിലായിരുന്നു വിതുമ്പലടക്കാനാവാതെ താരം വികാരനിർഭരനായത്. മാര്‍ട്ടിന്‍ ഗുപ്റ്റിൽ അടക്കമുള്ള താരങ്ങൾ റോസ് ടെയ്‌ലറെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
Ross Taylor is about to play his final international game of cricket for New Zealand.
— Spark Sport (@sparknzsport) April 4, 2022
We will miss you Rosco #SparkSport #NZvNED pic.twitter.com/Y6kmXVHvSH
Read More: തല പഴയ തല തന്നെ; വൈറലായി ധോണിയുടെ ‘സൂപ്പർമാൻ’ റണ്ണൗട്ട് വിഡിയോ
ഭാര്യക്കും മക്കളായ മക്കൻസിക്കും, ജോണ്ടിക്കും, അഡ്‌ലൈഡിനുമൊപ്പമാണ് ടെയ്‌ലർ അവസാന ഏകദിനത്തിന് മുമ്പുള്ള ആദരിക്കല്‍ ചടങ്ങിന് എത്തിയത്. 112 ടെസ്റ്റിലും 236 ഏകദിനത്തിലും 102 ടി 20 മത്സരങ്ങളിലും കിവീസിനായി കളിച്ച ടെയ്‌ലര്‍ മൂന്ന് ഫോര്‍മാറ്റിലുമായി 15000 ല്‍ ഏറെ റണ്‍സും നേടിയിട്ടുണ്ട്.
Story Highlights: Ross taylor retired-video