‘മിന്നൽ സഞ്ജു പറന്നു, കോലി പവലിയനിലേക്ക് മടങ്ങി’; വൈറലായി കോലിയെ പുറത്താക്കിയ സഞ്ജുവിന്റെ അമ്പരപ്പിക്കുന്ന റണ്ണൗട്ട് വിഡിയോ
മുൻ നായകൻ വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്താത്തത് ബാംഗ്ലൂരിന് തലവേദനയാണെങ്കിലും രാജസ്ഥാനെതിരെയുള്ള മത്സരം ജയിച്ചതിൻറെ ആവേശത്തിലാണ് ആർസിബി. രാജസ്ഥാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നിരുന്നു. 5 റൺസ് മാത്രമാണ് കോലിക്ക് നേടാൻ കഴിഞ്ഞത്. ക്യാപ്റ്റൻസിയുടെ ഭാരം ഇല്ലാതെ കളിക്കുന്നതോടെ കോലിക്ക് ഈ സീസണിൽ തിളങ്ങാൻ കഴിയുമെന്നാണ് ക്രിക്കറ്റ് പ്രേമികളും ആരാധകരും ഒരേ പോലെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴും ഫോമിലേക്കെത്താൻ കഴിയാതെ വിഷമിക്കുകയാണ് കോലി.
ഇപ്പോൾ ഇന്നലെ നടന്ന മത്സരത്തിൽ വിരാട് കോലിയെ പുറത്താക്കിയ രാജസ്ഥാൻ നായകൻ സഞ്ജുവിന്റെ റണ്ണൗട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അമ്പരപ്പിക്കുന്ന ഫീൽഡിങ് മികവാണ് സഞ്ജു കാഴ്ചവച്ചെതെന്നാണ് ആരാധകർ പറയുന്നത്.
#RRvsRCB
— Shivam Kumar Singh (@Shivams48129111) April 5, 2022
Virat Kohli run out by UG pic.twitter.com/OrISYPl8mD
കളിയുടെ ഒൻപതാം ഓവറിലാണ് സഞ്ജുവിന്റെ അമ്പരപ്പിക്കുന്ന പ്രകടനം ഉണ്ടായത്. ഇംഗ്ലണ്ടിന്റെ താരം ഡേവിഡ് വില്ലി ചാഹലിന്റെ ഓവറിലെ നാലാം പന്ത് ലെഗ്ഗിലേക്ക് തട്ടിയിട്ടു. റണ്ണെടുക്കാനായി കോലി നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന് ഇറങ്ങിയെങ്കിലും വില്ലി ഓടിയില്ല. പിച്ചിന്റെ പകുതിയോളം എത്തിയതിന് ശേഷം കോലി തിരിച്ചോടുകയായിരുന്നു.എന്നാൽ മിന്നൽ വേഗത്തിൽ ഓടി വന്ന സഞ്ജു സാംസൺ ഡൈവ് ചെയ്ത് പന്തെടുത്ത് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന ചാഹലിന് കൊടുക്കുകയായിരുന്നു. വളരെ വേഗത്തിൽ ചാഹൽ പന്ത് പിടിച്ചെടുത്ത് കോലിയെ പുറത്താക്കുകയായിരുന്നു.
This was remarkable from Sanju Samson. pic.twitter.com/FIbOcyi2O1
— Johns. (@CricCrazyJohns) April 5, 2022
നേരത്തെ 26 പന്തിൽ 45 റൺസെടുത്ത ഷഹ്ബാസ് അഹമ്മദിന്റെയും 24 പന്തിൽ പുറത്താവാതെ 44 റൺസെടുത്ത ദിനേശ് കാർത്തിക്കിൻറെയും മികവിലാണ് ആർസിബി രാജസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയത്.
Story Highlights: Sanju’s quick runout of kohli