ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സയനോര- ശ്രദ്ധനേടി ഗായികയുടെ വിഷു ചിത്രങ്ങൾ

April 15, 2022

മലയാളികളുടെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. ആഹാ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും സയനോര ചുവടുവെച്ചിരുന്നു. അടുത്തിടെ സയനോര ഫിലിപ്പും ഭാവനയും അടങ്ങുന്ന സുഹൃത്തുക്കൾ ചേർന്ന് ഒരു ബോളിവുഡ് ഗാനത്തിന് ചുവടുവച്ചത് വളരെയധികം ശ്രദ്ധനേടിയിരുന്നു. എപ്പോഴും പാട്ടിലും വിശേഷങ്ങളിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന താരമാണ് സയനോര.

വിഷുദിനത്തിലും അതിന് മാറ്റമല്ല. വേറിട്ടൊരു ലുക്കിലാണ് ഈ വിഷുദിനം സയനോര ആഘോഷമാക്കിയിരിക്കുന്നത്. ആഫ്രിക്കൻ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടി സാരിയുടുത്ത് ഒരു ഫ്യൂഷൻ ലുക്കാണ് ഗായിക ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ വളരെയധികം ശ്രദ്ധനേടിക്കഴിഞ്ഞു.

Read Also: അമ്മേ നമുക്ക് സ്വർഗ്ഗത്തിൽവെച്ച് കാണാം…കൊല്ലപ്പെട്ട അമ്മയ്ക്ക് കത്തെഴുതി യുക്രൈൻ ബാലിക, ഹൃദയഭേദകം ഈ വാക്കുകൾ

പിന്നണി ഗായികമാരില്‍ വേറിട്ട ശബ്ദം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് സയനോര ഫിലിപ്പ്. ഗായിക എന്നതിലുപരി സിനിമകള്‍ക്ക് ഡബ്ബ് ചെയ്തും താരം ശ്രദ്ധ പിടിച്ച് പറ്റി കഴിഞ്ഞു. പലപ്പോഴും നിലപാടുകൾ കൊണ്ട് ശ്രദ്ധേയയായ താരം എന്നും സയനോരയെ വിശേഷിപ്പിക്കാം.

Read Also: ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും; ശ്രദ്ധനേടി ‘ചാമ്പിക്കോ’ വിഡിയോ

അതേസമയം, സിനിമയിൽ ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല, ശില്പ ബാല എന്നിവർക്കിടയിലെ സൗഹൃദം പ്രസിദ്ധമാണ്. വിവാഹശേഷം ബാംഗ്ലൂർ സ്ഥിരതാമസമാക്കിയ ഭാവന ഇടവേളകളിൽ നാട്ടിലേക്ക് വരുമ്പോൾ ഇവർക്കൊപ്പം ഒത്തുചേരാറുണ്ട്.

Story highlights- sayanora vishu look