ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും; ശ്രദ്ധനേടി ‘ചാമ്പിക്കോ’ വിഡിയോ

April 13, 2022

കേരളം ഒന്നാകെ ‘ചാമ്പിക്കോ’ തരംഗമാണ്. ഭീഷ്മ പർവ്വത്തിലെ മമ്മൂട്ടിയുടെ ഫോട്ടോ സ്റ്റൈൽ പിന്തുടർന്ന് നിരവധിപ്പേരാണ് ‘ചാമ്പിക്കോ’ സ്റ്റൈലിൽ വിഡിയോകളും ചിത്രങ്ങളുമൊക്കെ എടുക്കുന്നത്. ഇപ്പോഴിതാ ട്രെൻഡിനൊപ്പം എത്തുന്ന കൊച്ചി മെട്രോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭീഷ്മ പർവ്വത്തിലെ പശ്ചാത്തല സംഗീത്തിനും ചാമ്പിക്കോ എന്ന ഡയലോഗിനുമൊപ്പം മെട്രോ ട്രെയ്‌നുകൾ എത്തിയപ്പോൾ വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായിമാറി.

‘എന്നാ പിന്നെ ഞങ്ങളും.. മാസ് അല്ലേ’ എന്ന ക്യാപ്‌ഷനോടെ കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുന്ന വിഡിയോ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. വിഡിയോയിൽ ആറു ട്രെയിനുകളാണ് കാണുന്നത്. അതേസമയം നേരത്തെ കണ്ണൂർ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നുള്ള മുഖ്യമന്തിയുടെ വാഹനത്തിന്റെ ചാമ്പിക്കോ വിഡിയോയും വലിയ രീതിയിൽ വൈറലായിരുന്നു.

Read also:വീട് നിറയെ പശുവിനെ ഓർമ്മിപ്പിക്കുന്ന വസ്തുക്കൾ; കൗതുകമായി റൂത്തിന്റെ ഗിന്നസ് റെക്കോർഡ്

അതേസമയം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിനൊപ്പം തന്നെ ഹിറ്റായതാണ് ചിത്രത്തിലെ ചാമ്പിക്കോ ഡയലോഗും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘ഭീഷ്മ പർവ്വം’ ജനങ്ങളിലേക്ക് എത്തിയത്. തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചതും. മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പിന്നാലെ ഏപ്രിൽ ഒന്ന് മുതൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും ചിത്രം പ്രേക്ഷകരിലേക്കെത്തി. കുറഞ്ഞ ദിവസങ്ങൾക്കൊണ്ടു തന്നെ 2022 കണ്ട ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നുമായി മാറിക്കഴിഞ്ഞു ‘ഭീഷ്മ പർവ്വം’ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഞ്ച് ഡയലോഗുകളും ആക്ഷനും നിറച്ചുകൊണ്ടാണ് ചിത്രം എത്തിയത്.

Story highlights: Kochi metro chambikko video