വിവിധ ഭാഷകളിൽ പാടി ശോഭന; ഗുരുവിന്റെ പാട്ടിനൊപ്പം ചുവടുവെച്ച് ശിഷ്യകൾ- വിഡിയോ

April 1, 2022

നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മാന്ത്രികത നിലനിർത്തുന്ന താരമാണ് ശോഭന. കലയെ ഉപാസനാമൂർത്തിയായി കാണുന്ന നടി അഭിനയത്തേക്കാൾ പ്രാധാന്യം നൽകുന്നത് നൃത്തത്തിലാണ്. മാത്രമല്ല, ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. നൃത്തത്തിനൊപ്പം പാട്ടിലും മികവ് പുലർത്തുന്ന ശോഭന കലാർപ്പണയിലെ വിദ്യാർത്ഥികൾക്കൊപ്പം നൃത്തവിഡിയോകൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, വ്യത്യസ്ത ഭാഷകളിൽ ഗാനമാലപിച്ചിരിക്കുകയാണ് ശോഭന. ഭരതനാട്യത്തിന് ഭാഷ ഒരു അതിരല്ല എന്ന് പറഞ്ഞുകൊണ്ടാണ് ശോഭന ഗാനങ്ങൾ ആലപിക്കുന്നത്. അതിനൊപ്പം ചുവടുവെച്ച് നടിയുടെ ശിഷ്യകളും ഉണ്ട്.

ഒരു അവിസ്മരണീയ അഭിനേത്രി, ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിലെ പ്രതിഭ തുടങ്ങി ശോഭനയ്ക്ക് മുതൽകൂട്ടായ വിശേഷണങ്ങൾ ധാരാളമാണ്. സമൂഹമാധ്യമങ്ങളിലൂടെ ശോഭനയെന്ന അധ്യാപികയെയും ആരാധകർ അടുത്തറിഞ്ഞുകഴിഞ്ഞു. നൃത്തത്തിൽ നിന്ന് അഭിനയത്തിലേക്ക് എത്തിയ ശോഭന ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലെ ഗംഗ അല്ലെങ്കിൽ നാഗവല്ലി എന്ന കഥാപാത്രത്തിലൂടെയാണ് എന്നും ഓർമ്മകളിൽ നിറയുന്നത്. മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലായി 225-ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള താരമാണ് ശോഭന.

read Also: ലക്ഷ്യങ്ങൾ തേടിയുള്ള പ്രദീപിന്റെ ഓട്ടം; വൈറൽ ഓട്ടക്കാരന് 2.5 ലക്ഷം രൂപയുടെ സഹായവുമായി ഷോപ്പേഴ്‌സ് സ്റ്റോപ്പ്

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയും പ്രിയങ്കരിയുമായ നടിയാണ് ശോഭന. ബാലചന്ദ്ര മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഏപ്രിൽ 18’ എന്ന ആദ്യ ചിത്രത്തിന് ശേഷം മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായി മാറുകയായിരുന്നു ശോഭന. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് താരം. ഒട്ടേറെ വിശേഷങ്ങൾ ശോഭന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Story highlights- Shobhana singing in different languages