ബോംബാക്രമണത്തിനിടെ യുക്രേനിയൻ പട്ടണത്തിൽ നഷ്ടമായ നായയുമായി വീണ്ടും ഒത്തുചേർന്ന് ഉടമ- ഹൃദയംതൊടുന്ന കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കി സൈനികൻ
റഷ്യ യുക്രൈനെ ആക്രമിച്ചതിന് ശേഷം വേർപിരിയലിന്റെയും നഷ്ടങ്ങളുടെയും നൂറുകണക്കിന് ഹൃദയഭേദകമായ അനുഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും ശ്രദ്ധനേടുന്നത്. നെയ്തുകൂട്ടിയ സ്വപ്നങ്ങളും ജീവിതവും പാതിവഴിയിൽ ഉപേക്ഷിച്ച് പലരും നാട് വിട്ടകലുന്ന കാഴ്ചകൾ മാത്രം. പല കാരണങ്ങൾകൊണ്ടും യുദ്ധഭീതിയിലും നാടുവിട്ടുപോകാൻ സാധിക്കാത്തവർ..യുദ്ധമണ്ണിൽ ഒറ്റക്കായി വളർത്തുമൃഗങ്ങൾ..
അങ്ങനെ നീളുകയാണ് നൊമ്പരക്കഥകൾ. റഷ്യൻ സൈന്യം അടുത്തിടെ ബോംബെറിഞ്ഞ യുക്രൈനിലെ ബുച്ച നഗരത്തിൽ നിരന്തരമായ ആക്രമണത്തിനിടെ ഒരു നായ അതിന്റെ ഉടമയിൽ നിന്ന് വേർപിരിയേണ്ടിവന്നു.
കൈവിന്റെ പ്രാന്തപ്രദേശത്ത് നായയെ ഒരു റഷ്യൻ പട്ടാളക്കാരൻ കണ്ടെത്തിയിരുന്നു.ഉടമയെ കണ്ടെത്തുന്നത് വരെ പട്ടാളക്കാർ നായയെ കൂടെ നിർത്തി. ഒടുവിൽ ഉടമയുമായി നായ ഒത്തുചേർന്നു. ഒരു സൂപ്പർമാർക്കറ്റ് പാർക്കിംഗ് ലോട്ടിലാണ് അവർ ആ സംഗമം ഒരുക്കിയത്. ഹസ്‌കിയുമായി ഉടമ ഒത്തുചേരുന്ന സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
Read Also: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
റഷ്യൻ അധിനിവേശത്തെ തുടർന്ന് ഒട്ടേറെ ആളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്തിരിക്കുന്നത്. കണക്കുകൾ പരിശോധിച്ചാൽ പലായനം ചെയ്ത ആളുകളുടെ എണ്ണം 1.5 ദശലക്ഷത്തിലധികം വരും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വേഗമേറിയ പലായനമാണിതെന്ന് യുഎൻ റെഫ്യൂജി ഹൈക്കമ്മീഷണർ പറയുന്നത്. ആളുകൾ ജീവനുമായി അതിർത്തി കടക്കുമ്പോൾ ഹൃദയംതൊടുന്ന ഒട്ടേറെ കഥകളാണ് എത്തിയത്.
Story highlights- Soldiers help man reunite with his lost dog