കാലുകളില്ല; വീൽചെയറുകളിൽ സന്തോഷപൂർവ്വം സഞ്ചരിക്കുന്ന ഒരുകൂട്ടം നായകൾ- ഉള്ളുതൊട്ടൊരു കാഴ്ച

April 24, 2022

ഹൃദ്യമായ കാഴ്ചകളിലൂടെ മനുഷ്യന്റെ സമ്മർദ്ദങ്ങളെ അകറ്റാറുണ്ട് സമൂഹമാധ്യമങ്ങൾ. മനസിന് ഏറെ വേദന തോന്നുന്ന സമയങ്ങളിൽ ആശ്വാസകരമായ ഒരു കാഴ്ച പകരുന്ന സന്തോഷം ചെറുതല്ല. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അംഗവൈകല്യമുള്ള നായ്ക്കളുടെ ഒരു കൂട്ടം വീൽചെയറുകളിൽ ഒരു വനപ്രദേശത്ത് സഞ്ചരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്.

യുഎസിലെ വെർമോണ്ടിൽ നിന്ന് ട്രേസി ഫൗളർ എന്നയാൾ ദത്തെടുത്ത നായ്ക്കളാണിവ. എട്ട് നായ്ക്കളാണ് സംഘത്തിലുള്ളത്. തന്റെ പ്രിയപ്പെട്ട വളർത്തു നായ വിടപറഞ്ഞതിനെ തുടർന്നാണ് ട്രേസി അംഗവൈകല്യമുള്ള നായ്ക്കളെ രക്ഷിക്കാൻ തുടങ്ങിയത്. ഇപ്പോൾ അവർ നിരവധിമൃഗങ്ങളുടെ രക്ഷാധികാരിയാണ്.

കാലുകൾ ഇല്ലാത്ത നായകളുടെ ദേഹത്ത് വീൽചെയറുകൾ ഉറപ്പിച്ചിരിക്കുന്നത് കാണാം. അവ സന്തോഷത്തോടെ ഓടുന്നത് വിഡിയോയിൽ കാണാൻ കഴിയും. പല നായ്ക്കളും പക്ഷാഘാതം ബാധിച്ചവയോ അല്ലെങ്കിൽ കൈകാലുകൾ നഷ്ടപ്പെട്ടവയോ ആണ്. വീൽചെയറിൽ വളരെ സൗകര്യപൂർവ്വം അവയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നത് കാണാൻ സാധിക്കും.

read Also: വിവാഹദിനത്തിൽ കേക്ക് മുറിക്കാനൊരുങ്ങി വധൂവരന്മാർ; പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ഒരാൾ- 42 മില്യൺ ആളുകൾ കണ്ട കാഴ്ച

വിഡിയോ ഒട്ടേറെ അഭിനന്ദനങ്ങൾ നേടി. നായകൾക്ക് നല്ല ജീവിതം നൽകിയതിന് ചിലർ ട്രേസിയെ പ്രശംസിക്കുന്നുണ്ട്. വൈകാരികമായ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവയാണ് വളർത്തുമൃഗങ്ങൾ. പ്രത്യേകിച്ച് നായകൾ. വീട്ടിൽ ഒരു വളർത്തുനായ ഉണ്ടെങ്കിൽ അവയുടെ സ്നേഹവും നന്ദിയും നേരിട്ടറിഞ്ഞവരാകും അധികവും. ഒരു നേരത്തെ ആഹാരം മാത്രം മതി അവ ജീവിതകാലം മുഴുവൻ നിങ്ങളോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിന്. അതുകൊണ്ട് തന്നെ നായകളുടെ വൈകാരികമായ കഥകൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

Story highlights- specially-abled dogs travel