മലയാളി മനസ്സുകളിൽ പതിഞ്ഞു പോയ നിത്യഹരിത ഗാനവുമായി പാട്ട് വേദിയിൽ ശ്രീഹരി…
ചില ഗാനങ്ങൾ മലയാളി മനസ്സുകളിൽ പതിഞ്ഞു പോയതാണ്. എന്നെന്നും പ്രിയപ്പെട്ട ഇത്തരം നിത്യഹരിത ഗാനങ്ങളെ മനസ്സിലിട്ട് ഓമനിക്കാറുണ്ട് മലയാളികൾ. അങ്ങനെ മലയാളികൾക്ക് ഏറെ ഹൃദ്യമായി മാറിയ ഗാനമാണ് 1973 ൽ പുറത്തിറങ്ങിയ ‘ദിവ്യദർശനം’ എന്ന ചിത്രത്തിലെ “സ്വർണ ഗോപുര നർത്തകി ശിൽപം എന്ന് തുടങ്ങുന്ന ഗാനം.
ശശികുമാർ സംവിധാനം ചെയ്‌ത ചിത്രത്തിലെ ഗാനങ്ങളൊക്കെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണെങ്കിലും മലയാളികളുടെ ഭാവഗായകൻ ജയചന്ദ്രൻ ആലപിച്ച ഈ ഗാനത്തിന് മലയാളി മനസ്സുകളിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. പ്രശസ്‌ത സംഗീത സംവിധായകൻ എം എസ് വിശ്വനാഥൻ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പ്രിയ കവി ശ്രീകുമാരൻ തമ്പിയാണ്. മനസ്സിന് ഇമ്പം പകരുന്ന ഈ ഗാനവുമായി ടോപ് സിംഗർ വേദിയിലെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കൊച്ചു ഗായകൻ ശ്രീഹരി.
പാട്ട് വേദിയിലെ മിടുമിടുക്കനായ പാട്ടുകാരനാണ് ശ്രീഹരി. പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ വേദിയിൽ ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അമ്പരപ്പിക്കാറുള്ള കൊച്ചു ഗായകൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. ജയചന്ദ്രന്റെ ഗാനം അതിമനോഹരമായി വേദിയിൽ ആലപിച്ചാണ് പാലക്കാട് സ്വദേശിയായ ശ്രീഹരി പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുന്നത്.
Read More: കെപിഎസിയുടെ നാടകഗാനവുമായി പാട്ട് വേദിയിൽ ശ്രീനന്ദ..
പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുഞ്ഞ് പാട്ടുകാർക്ക് ആരാധകരേറെയാണ്. മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
Story Highlights: Sreehari sings an evergreen song