നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു… വീണ്ടും വിസ്മയിപ്പിച്ച് ശ്രീഹരി
ശ്രീഹരിയുടെ പാട്ടുകൾ ഇതിനോടകം മലയാളികൾ അവരുടെ ഹൃദയത്തിൽ സ്വീകരിച്ചുകഴിഞ്ഞതാണ്. പ്രിയതാരം കലാഭവൻ മണിയുടെ പാട്ടുകളുമായി വന്നാണ് ശ്രീഹരി പാട്ട് വേദിയുടെ ശ്രദ്ധ കവർന്നത്. പിന്നീട് എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ അതിഗംഭീരമായി ആലപിച്ചും ശ്രീഹരി ഫ്ളവേഴ്സ് ടോപ് സിംഗറിലെ മികച്ച പാട്ടുകാരാണെന്ന ലേബൽ ഏറ്റുവാങ്ങി. ശ്രീഹരിയുടെ പാട്ടുകൾക്കായി കാത്തിരിക്കുന്ന സംഗീതാസ്വാദകര് മുന്നിലേക്ക് മറ്റൊരു മനോഹര പാട്ട് പെർഫോമൻസുമായി എത്തുകയാണ് ഈ കുഞ്ഞുമോൻ.
അഹം എന്ന ചിത്രത്തിലെ ‘നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു.. എന്ന ഗാനവുമായാണ് ഈ കുഞ്ഞുമോൻ വേദിയിൽ എത്തുന്നത്. രവീന്ദ്രൻ മാസ്റ്റർ ഗാനം കെ ജെ യേശുദാസാണ് സിനിമയിൽ ആലപിച്ചത്. ഈ ഗാനം ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ശ്രീഹരി.
ജഡ്ജസിനെയും പ്രേക്ഷകരെയും അടക്കം ഒരുപോലെ അത്ഭുതപ്പെടുത്താറുള്ള ഗായകനാണ് പാലക്കാടുകാരൻ ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരിവേദിയിൽ അറിയപ്പെടുന്നത്. ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ഈ കുഞ്ഞുമോൻ. ഇത്തവണയും അതിമനോഹരമായാണ് ശ്രീഹരി ടോപ് സിംഗറിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.
Read also: ‘വിടപറയും മുമ്പേ…’, ജോൺ പോളിനെ ആശുപത്രിയിൽ പോയി കണ്ട ഓർമകളുമായി മഞ്ജു വാര്യർ
കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ശ്രീഹരിയുടെ ആലാപനമാധുര്യം. ഒപ്പം ശ്രുതിയും താളവും സംഗതിയും തെറ്റാതെ അതിഗംഭീരമാണ് ഈ കുരുന്നിന്റെ ഓരോ പാട്ടുകളും. അസാധ്യമായി പാടുന്ന ഈ കൊച്ചുമിടുക്കന്റെ ആലാപനങ്ങൾക്ക് മുന്നിൽ നിരവധി തവണ എഴുന്നേറ്റ് നിന്ന് കൈയടിച്ചിട്ടുണ്ട് പാട്ട് വേദി.
Story highlights: Sreehari’s Latest Performance