“കാറ്റേ നീ വീശരുതിപ്പോൾ..”; ഹൃദ്യമായ ആലാപന മികവുമായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ശ്രീനന്ദകുട്ടി..!!
മലയാളികളെ ഗ്രാമീണ സൗന്ദര്യത്തിന്റെ നന്മയിലേക്ക് കൂട്ടിക്കൊണ്ട് പോവുന്ന കുറെയേറെ മലയാള ഗാനങ്ങളുണ്ട്. അത്തരം ഗാനങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ടം ഏറെ പിടിച്ചു പറ്റിയ ഒരു ഗാനമാണ് ‘കാറ്റ് വന്ന് വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലെ “കാറ്റേ നീ വീശരുതിപ്പോൾ” എന്ന് തുടങ്ങുന്ന ഗാനം. ഇപ്പോൾ മനോഹരമായ ഈ ഗാനവുമായി പാട്ട് വേദിയിലെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കൊച്ചു ഗായിക ശ്രീനന്ദ.
ടോപ് സിംഗർ വേദിയിലെ വിധികർത്താക്കളിലൊരാളായ എം ജി ശ്രീകുമാറിന്റെ ജ്യേഷ്ഠൻ എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെ എസ് ചിത്രയാണ്. പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഈ ഗാനം അതിമനോഹരമായാണ് ശ്രീനന്ദകുട്ടി പാട്ട് വേദിയിൽ ആലപിച്ചിരിക്കുന്നത്. ശ്രീനന്ദകുട്ടിയുടെ പാട്ട് ഒരേ സമയം പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് നിറയ്ക്കുകയായിരുന്നു.
മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്. അത് കൊണ്ട് തന്നെ പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Read More: ‘സുന്ദരി, കണ്ണാളൊരു സെയ്തി..’; ഇളയരാജ ഗാനം ആലപിച്ച് ഒരു കോടി വേദിയുടെ മനം കവർന്ന് കുട്ടേട്ടൻ
അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ശ്രീനന്ദകുട്ടിയുടെ പാട്ടിലൂടെ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.
Story Highlights: Sreenanda beautiful song