“ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ…”; മലയാളത്തിലെ നിത്യഹരിത ഗാനവുമായി സംഗീത വേദിയിൽ ശ്രീനന്ദക്കുട്ടി
മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളിലൊന്നാണ് “ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ” എന്ന ഗാനം. മലയാളികളുടെ പ്രിയ സംവിധായകൻ ഫാസിൽ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘നോക്കെത്താദൂരത്തു കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ഏവർക്കും പ്രിയപ്പെട്ട ഗാനമാണിത്. മോഹൻലാൽ, നദിയ മൊയ്‌ദു തുടങ്ങിയവർ അഭിനയിച്ച ചിത്രം 1984 ലാണ് തിയേറ്ററുകളിലെത്തിയത്. മലയാളികൾ ഒരിക്കലും മറക്കാത്ത ഈ ഗാനവുമായി പാട്ട് വേദിയിലെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപാട്ടുകാരി ശ്രീനന്ദ.
ശ്രീനന്ദകുട്ടിയുടെ പാട്ട് ഒരേ സമയം പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് നിറയ്ക്കുകയായിരുന്നു. മനോഹരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. തിരുവനന്തപുരം സ്വദേശിനിയായ ടോപ് സിംഗർ മത്സരാർത്ഥിയാണ് ശ്രീനന്ദ.
ജെറി അമൽദേവ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. ഇന്ത്യൻ സിനിമയുടെ വാനമ്പാടി, മലയാളികളുടെ സ്വന്തം കെ എസ് ചിത്രയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. അതിമനോഹരമായി ചിത്ര പാടിയ ഗാനം ഹൃദ്യമായി ആലപിച്ച് ശ്രീനന്ദ സംഗീത വേദിയുടെ മനം കവരുകയായിരുന്നു.
അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ശ്രീനന്ദകുട്ടിയുടെ പാട്ടിലൂടെ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.
പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Story Highlights: Sreenanda singing evergreen malayalam song