കെപിഎസിയുടെ നാടകഗാനവുമായി പാട്ട് വേദിയിൽ ശ്രീനന്ദ..
കെപിഎസിയുടെ പല നാടകഗാനങ്ങളും കേരളത്തിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. ‘പൊന്നരിവാൾ അമ്പിളി’ പോലുള്ള ഗാനങ്ങൾക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും വലിയ സ്ഥാനമാണുള്ളത്. അത്തരത്തിൽ വളരെ പ്രശസ്തമായ മറ്റൊരു നാടകഗാനമാണ് ‘വള്ളിക്കുടിലിൽ ഉള്ളിലിരിക്കും’ എന്ന് തുടങ്ങുന്ന ഗാനം.
കെപിഎസിയുടെ ‘സർവ്വേക്കല്ല്’ എന്ന നാടകത്തിലെ ഗാനമാണിത്. ഒഎൻവി കുറുപ്പ് രചിച്ച ഗാനത്തിലെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദേവരാജൻ മാസ്റ്ററാണ്. കെ എസ് ജോർജ്, കെപിഎസി സുലോചന എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോൾ മനോഹരമായ ഈ ഗാനവുമായി ടോപ് സിംഗർ വേദിയിലെത്തിയിരിക്കുകയാണ് പാട്ട് വേദിയിലെ കുഞ്ഞ് മിടുക്കി ശ്രീനന്ദ.
ശ്രീനന്ദകുട്ടിയുടെ പാട്ട് ഒരേ സമയം പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് നിറയ്ക്കുകയായിരുന്നു. മനോഹരമായ ആലാപനത്തിലൂടെയും നിറഞ്ഞ ചിരിയിലൂടെയും പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കീഴടക്കിയ കൊച്ചു ഗായികയാണ് ശ്രീനന്ദ. തിരുവനന്തപുരം സ്വദേശിനിയായ ടോപ് സിംഗർ മത്സരാർത്ഥിയാണ് ശ്രീനന്ദ.
അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ശ്രീനന്ദകുട്ടിയുടെ പാട്ടിലൂടെ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.
Read More: ധർമജനെ ആദ്യമായി കണ്ടുമുട്ടിയതിനെ പറ്റി ഒരു കോടി വേദിയിൽ രമേശ് പിഷാരടി…
പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.
Story Highlights: Sreenanda’s performance at top singer