‘മകളെ പാതി മലരേ..’-കണ്ണുനനയാതെ കേൾക്കാനാകില്ല, ശ്രീനന്ദിന്റെ ആലാപനം

April 29, 2022

ശ്രുതിവസന്തത്തിന്റെ വർണ്ണപകിട്ടാർന്ന മത്സര വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുരുന്നുഗായകരുടെ സർഗ്ഗ പ്രതിഭ കണ്ടെത്താനും അവയെ പ്രതിഫലിപ്പിക്കാനും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ നടത്തുന്ന ശ്രമങ്ങൾ ചെറുതല്ല. മനോഹരങ്ങളായ ഒട്ടേറെ നിമിഷങ്ങളും അവിസ്മരണീയമായ അനുഭവങ്ങളുമെല്ലാം ടോപ് സിംഗറിൽ പിറക്കാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു വിസ്മയ നിമിഷം പിറന്നിരിക്കുകയാണ്.

പാട്ടുവേദിയിലെ വിനീത ഗായകനാണ് ശ്രീനന്ദ്. ഓരോ പാട്ടിനോടും വളരെയധികം നീതി പുലർത്തുന്ന ഈ കുഞ്ഞു കലാകാരൻ ‘മകളെ പാതി മലരേ..’ എന്ന ഗാനവുമായാണ് എത്തിയിരിക്കുന്നത്. ആരുടേയും ഉള്ളുതൊടുന്ന ആലാപനത്തിലൂടെ കണ്ണീരണിയിച്ചിരിയ്ക്കുകയാണ് ഈ അതുല്യ ഗായകൻ.

ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ ഏറെ പ്രിയപ്പെട്ട അച്ഛനെ ഓര്‍ത്ത് ടോപ് സിംഗര്‍ വേദിയില്‍ ശ്രീനന്ദ് പാടിയത് മുൻപ് ശ്രദ്ധനേടിയിരുന്നു. ‘സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം…’ എന്ന ഗാനമായിരുന്നു അന്ന് ശ്രീനന്ദ് പാടിയത്.

ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

സംഗീതത്തിന്റെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്നതാണ് ടോപ് സിംഗർ വേദി. ആലാപനമാധുര്യം കൊണ്ട് ഹൃദയം കവരുന്ന കുട്ടിഗായകരും അവർക്കൊപ്പം ചിരിയുടെ മനോഹര നിമിഷങ്ങൾ ഒരുക്കുന്ന വേദിയും ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. 

Story highlights- sreenand’s soulful singing