ആൻ ബെൻസന്റെ പാട്ടിന് ഭംഗികൂട്ടി ടോപ് സിംഗർ വേദിയിലെ പ്രതിഭകളും; അത്ഭുത ആലാപനമികവുകൊണ്ട് അമ്പരപ്പിച്ച് കുഞ്ഞുഗായിക
ടോപ് സിംഗർ വേദിയിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് ആൻ ബെൻസൻ. അതിശയിപ്പിക്കുന്ന ആലാപനമികവോടെ ഓരോ തവണയും ഈ വേദിയിൽ എത്താറുള്ള ആൻ ബെൻസന്റെ ഒരു പാട്ടാണ് ടോപ് സിംഗർ വേദിയെ മുഴുവൻ അത്ഭുതപ്പെടുത്തുന്നത്. ‘മൂവന്തിപ്പെണ്ണിനു മുത്തണി കൊണ്ടു വന്നാട്ടെ….എന്ന ഗാനമാണ് ഈ ഗായിക ഇത്തവണ വേദിയിൽ ആലപിക്കുന്നത്. പാട്ട് പാടാൻ വേദിയിൽ എത്തുന്ന ആൻ ബെൻസണ് കൃത്യമായ വരികൾ പാടി നൽകികൊണ്ട് പാട്ട് വേദിയെ മുഴുവൻ അത്ഭുതപ്പെടുത്തുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ മ്യൂസിഷ്യൻ സുശാന്ത്. നിറഞ്ഞ കൈയടിയോടെയാണ് ഇരുവരുടെയും പാട്ടിനെ വേദി സ്വീകരിക്കുന്നതും.
അതേസമയം മമ്മൂട്ടി നായകനായ സരോവരം എന്ന ചിത്രത്തിലെ ഗാനമാണിത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് എസ് പി വെങ്കടേഷ് സംഗീതം നൽകിയ ഗാനം ചിത്രത്തിൽ ആലപിച്ചത് മലയാളത്തിന്റെ പ്രിയഗായിക കെ എസ് ചിത്രയാണ്. ഈ പാട്ടുമായാണ് വേദിയിൽ ഈ കുഞ്ഞു ഗായിക എത്തുന്നത്. വളരെ ഗംഭീരമായാണ് ഈ കുഞ്ഞുമോളുടെ ആലാപനം.
അടിച്ചുപൊളി ഗാനങ്ങളും മെലഡിയുമെല്ലാം ഭദ്രമാണ് ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ. മുൻപ് ബിടിഎസ് ഡൈനാമൈറ്റ് പെർഫോമൻസുമായി പാട്ടുവേദിയെ അതിശയിപ്പിച്ചതാണ് ഈ കൊച്ചുഗായിക. ഇപ്പോഴിതാ വീണ്ടും പാട്ട് വേദിയുടെ ഹൃദയതാളങ്ങൾ കീഴടക്കുന്ന പെർഫോമൻസുമായാണ് ഈ കൊച്ചുഗായികയുടെ വരവ്.
സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദര ഗാനങ്ങളുമായി എത്തുന്ന കുട്ടികുറുമ്പുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ വേദി ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞു. ആലാപന മികവിനപ്പുറം നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും കുസൃതികൾക്കൊണ്ടും ടോപ് സിംഗർ വേദി ഏറെ മനോഹരമാണ്.
Story highlights: Sushant sings with ann benson