ക്ലാസ് മുറിയിൽ വിദ്യാർത്ഥിക്കൊപ്പം ചുവടുവെച്ച് അധ്യാപിക- രസകരമായ വിഡിയോ

April 27, 2022

തുടർച്ചയായി ക്ലാസ് മുറികളിൽ പഠനകാര്യങ്ങൾ മാത്രമായി ഇരിക്കുന്നത് എല്ലാവർക്കും അല്പം മുഷിച്ചിലുള്ള കാര്യമാണ്. അല്പം മനസികോല്ലാസമുള്ള കാര്യങ്ങൾക്കായി അല്പം സമയം ചെലവഴിക്കുന്നതിൽ തെറ്റില്ല.
ക്ലാസുകൾ രസകരവും ആസ്വാദ്യകരവുമാക്കാൻ നിരവധി അധ്യാപകർ ശ്രമിക്കാറുണ്ട്. ഡൽഹിയിലെ ഒരു സർക്കാർ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ മനു ഗുലാത്തി, ചില ഗംഭീര നൃത്ത ചുവടുകൾകൊണ്ട് തന്റെ ക്ലാസ്സിനെ ഉജ്ജ്വലമാക്കുന്ന വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ ട്വിറ്റർ പ്രൊഫൈലിൽ പങ്കുവെച്ച വിഡിയോയിൽ ഗുലാത്തി തന്റെ വിദ്യാർത്ഥികളിൽ ഒരാൾക്കൊപ്പം നൃത്തം ചെയ്യുന്നത് കാണാം. പെൺകുട്ടി തന്റെ നൃത്ത ചുവടുകൾ ചെയ്യുമ്പോൾ ടീച്ചറും ഒപ്പം ചുവടുവയ്ക്കുന്നു. മറ്റ് വിദ്യാർത്ഥികൾ അധ്യാപികയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

“വിദ്യാർത്ഥികൾക്ക് അധ്യാപകരാകാൻ ഇഷ്ടമാണ്. റോൾ റിവേഴ്‌സൽ അവർ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ സ്കൂൾ ദിനത്തിന്റെ അവസാന പീരിയഡിലെ ഒരു കാഴ്ച’- വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു.60,000-ലധികം ആളുകൾ വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. താരേ സമീൻ പർ എന്ന ചിത്രത്തിലെ ആമിർ ഖാന്റെ കഥാപാത്രത്തെയാണ് ആളുകൾ കമന്റുകളിൽ ഓർമ്മിപ്പിച്ചത്.

Read Also: കേരളത്തിൽ മഴ കനക്കും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്, ജാഗ്രതാ നിർദ്ദേശം

എല്ലാ വിദ്യാർത്ഥികളുടെയും ജീവിതത്തിൽ അധ്യാപകരുടെ സ്വാധീനം വളരെ വലുതാണ്. ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിൽ ഒന്നാണ് സ്‌കൂൾ. അവിടെ നിന്നുള്ള പാഠങ്ങളാണ് എന്നും നമ്മെ മുന്നോട്ട് നയിക്കുന്നതും. പലർക്കും സ്‌കൂളിൽ ഒരു പ്രിയ അധ്യാപകനോ അധ്യാപികയെ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഒരു നല്ല അധ്യാപകന്റെ സാന്നിധ്യം ജീവിതത്തിൽ വളരെ പ്രധാനമാണ്.

Story highlights- teacher dancing with her student