ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താമോ..?

April 4, 2022

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുള്ളതാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളും കൗതുകം ഒളിപ്പിക്കുന്ന ചിത്രങ്ങളുമൊക്കെ. ഇത്തരം ചിത്രങ്ങൾ നമ്മുടെ ഉള്ളിൽ മിനിറ്റുകളോളം ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. തലച്ചോറിനേയും മനസിനെയും ആശയക്കുഴപ്പത്തിലാക്കാറുള്ള ഇത്തരം ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് ആളുകളിൽ കൗതുകം സൃഷ്ടിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താനാണ് പറയുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത് നന്ദ പങ്കുവെച്ച ചിത്രം ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

രാത്രിയിൽ കണ്ണുകൾ കാണുന്ന മൂങ്ങയാണ് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത്. ശിഖരങ്ങൾ നശിച്ചുതുടങ്ങിയ ഒരു മരത്തിന്റെ പൊത്തിലാണ് മൂങ്ങ ഉള്ളത്. എന്നാൽ മരത്തിന്റെ തൊലിയുടെ നിറവും മൂങ്ങയുടെ ശരീരത്തിന്റെ നിറവും ഏകദേശം ഒരുപോലെ ആയതിനാൽ ആദ്യം നോക്കുമ്പോൾ പലർക്കും ഇതിലെ മൂങ്ങയെ കണ്ടെത്താൻ കഴിയില്ല. മരക്കൊമ്പുകൾ മാത്രമേ കാണാൻ കഴിയുകയുള്ളു.

അതേസമയം സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ ചിത്രത്തിൽ കാണുന്നത് ഒറിജിനൽ മൂങ്ങ അല്ലെന്നും മൂങ്ങയെ മരത്തിന്റെ ശിഖരത്തിൽ കൊത്തിവെച്ചിരിക്കുന്നത് ആണെന്നുമാണ് പലരും പറയുന്നത്. ചിത്രം ഒറിജിനൽ ആണെന്നും അല്ലെന്നുമുള്ള കമന്റുകളാണ് പുറത്തുവരുന്നത്. അതേസമയം ചിത്രത്തിൽ ഉള്ളത് പൂച്ചയാണെന്ന് പറഞ്ഞും ചിലർ കമന്റുകൾ ചെയ്യുന്നുണ്ട്.

Read also: ട്രെയിൻ പാളത്തിൽ വിള്ളൽ; സ്വന്തം സാരി ഉപയോഗിച്ച് അപായസൂചന നൽകി, 70 കാരിയുടെ സമയോചിത ഇടപെൽ ഒഴിവാക്കിയത് വൻദുരന്തം

കൗതുകത്തിനപ്പുറം ഒരല്പം ആകാംഷ കൂടിയുള്ള ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകാറുണ്ട്. പച്ചപ്പ് നിറഞ്ഞ ചിത്രത്തിൽ നിന്നും മാനിനൊപ്പം ഉള്ള മൃഗത്തെ കണ്ടെത്താനും, സിംഹത്തിനൊപ്പം ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത് എത്ര മൃഗങ്ങൾ എന്ന് കണ്ടെത്താനുമൊക്കെ പറഞ്ഞ് പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വലിയ രീതിയിൽ കൗതുകം നേടിയിരുന്നു.

Story highlights: There’s a ‘creature in the picture; can you spot it?