ഇങ്ങനെ പാടിയാൽ സാക്ഷാൽ ഗുരുവായൂരപ്പന് വരാതിരിക്കാനാകില്ലല്ലോ- ഹൃദ്യമായി പാടി മേഘ്നയും മിയയും
ചിരിതൂകി കളിയാടി വാ വാ കണ്ണാ
എൻ ഗുരുവായൂർ അമ്പാടി കണ്ണാ വാ വാ..
ഏതൊരാളിലും ഭക്തിയും വാത്സല്യവും ഒരുപോലെ നിറയ്ക്കുന്ന ഗാനവും വരികളുമാണിത്. മലയാളികൾ എല്ലാ വിഷു ആഘോഷക്കാലങ്ങളിലും ഈ ഗാനം ഏറ്റുപാടാതെ പോയിട്ടുണ്ടാകില്ല. ഈ വിഷുക്കാലത്തും ഹൃദ്യ ഗാനം പാടി മനസ് കീഴടക്കുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ മേഘ്നയും മിയയും.
പാട്ടുവേദിയിലെ കുറുമ്പികൾ വിഷു സ്പെഷ്യൽ എപ്പിസോഡിലാണ് കണ്ണന് പാട്ടുനിവേദ്യവുമായി എത്തിയത്. പാട്ടുപാവാട ചേലിൽ ഇരുവരും പാടിയപ്പോൾ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ പിറന്നത് അതുല്യ നിമിഷം.
പാട്ടിനൊപ്പം തന്നെ രസകരമായ സംസാരത്തിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഇരുവരും ഒഡീഷൻ മുതൽ തന്നെ വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു.
പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ രണ്ടുപേരാണ് മിയയും മേഘ്നയും. രസകരമായ സംസാരവും അതിമനോഹരമായ ആലാപനവുംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കുറുമ്പികളാണ് ഇരുവരും. മനോഹരമായ പാട്ടിനൊപ്പം കുസൃതിവർത്തമാനങ്ങളുമായി എത്തുന്ന ഈ കുട്ടികുറുമ്പികളുടെ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. അതേസമയം, ഒട്ടേറെ മികവാർന്ന ഗായകരാണ് രണ്ടുസീസണുകളിലായി പാട്ടുവേദിയിൽ പാടി തെളിഞ്ഞത്. രണ്ടാം സീസണിൽ കുറച്ചുകൂടി കുസൃതി നിറഞ്ഞ കുറുമ്പുകൾ ആണ് എത്തിയിരിക്കുന്നത്.
Read Also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്
മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തിന് വേറിട്ടൊരു തലം സമ്മാനിച്ച ടെലിവിഷൻ ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. സർഗപ്രതിഭയുള്ള കുരുന്നുഗായകരെ കണ്ടെത്താൻ ഏതാനും വർഷമായി രണ്ടു സീസണുകളിലായി മുന്നേറുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ.
Story highlights- top singer vishu special miah and mekhna episode