ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘക്കുഴൽ; കാരണം കണ്ടെത്തി അധികൃതർ…
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത് ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘക്കുഴലിന്റെ ദൃശ്യങ്ങളാണ്. വെള്ളി നിറത്തിൽ ഒരു കുഴലിന്റെ ആകൃതിയിലാണ് ആകാശത്ത് മേഘം കാണപ്പെട്ടത്. അലാസ്കയിലെ ലേസി മലനിരകൾക്ക് മുകളിലായാണ് ഈ മേഘക്കുഴൽ കണ്ടെത്തിയത്. ഏറെ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ഈ മേഘക്കുഴലിന്റെ കാരണം കണ്ടെത്താനായി നിരവധി ശ്രമങ്ങളും അധികൃതർ നടത്തി.
അല്സാകയിലെ പൊലീസ് സേനയും റെസ്ക്യൂ കോർഡിനേഷൻ ടീമും ചേർന്ന് ഈ മേഖലയിൽ വിമാന അപകടങ്ങൾ നടന്നോ എന്നറിയാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി റെസ്ക്യൂ വിഭാഗം മലനിരകൾക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തി പരിശോധനകൾ നടത്തി. എന്നാൽ വിമാന അപകടങ്ങളുടെ തെളിവുകളൊന്നും ഇവിടെ നിന്നും ലഭിച്ചില്ല.
അതേസമയം അന്യഗ്രഹജീവികളും ഭൂമിയും തമ്മിൽ ബന്ധങ്ങൾ ഉണ്ടെന്നുള്ള വാർത്തകളും അഭ്യൂഹങ്ങളും പുറത്തുവരുന്ന സാഹചര്യമായതിനാൽ മേഘക്കുഴലിന് പിന്നിലും ഇത്തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടെന്ന് പറഞ്ഞും നിരവധി കമന്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പലരും പങ്കുവെച്ചിരുന്നു.
എന്നാൽ ഈ വിചിത്ര മേഘമുഴലുകളെക്കുറിച്ചുള്ള വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചതോടെ ഇതിന്റെ പിന്നിലെ യഥാർത്ഥ കാരണം ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു. ആ സമത്ത് ആകാശത്തുകൂടി കടന്നുപോയ കൊമേഷ്യൽ ജെറ്റിൽ നിന്നും പുറത്തുവന്ന പുകയാണ് ഈ മേഘക്കുഴലിന് കരണമത്രേ. പരിശോധനകൾ പ്രകാരം ഈ സമയത്ത് അതിലൂടെ ഒരു കൊമേഷ്യൽ ജെറ്റ് കടന്നുപോയിരുന്നതായി അവർ കണ്ടെത്തുകയും ചെയ്തു. ഇതാണ് ഇത്രയും വലിയ ആശങ്കകൾക്ക് കാരണമായത്.
Story highlights: strange cloud appears over mountain