അപൂർവങ്ങളിൽ അപൂർവമായ സംഭവം- ഇന്ത്യയിൽ ഇരട്ട ആനക്കുട്ടികൾ പിറന്നു- വിഡിയോ

April 24, 2022

കൗതുകകരമായ വാർത്തകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. അത്തരത്തിലൊരു അപൂർവ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇതിലെന്താണ് പുതുമ എന്നുതോന്നാം. എന്നാൽ, ആന ഇരട്ടകൾക്ക് ജന്മം നൽകുന്നത് അപൂർവ സംഭവമാണ്.

ഇവയുടെ ജനനവും വളരെ അസാധാരണമായ രീതിയിലായിരുന്നു. വെള്ളം നിറഞ്ഞ ഒരു കുഴിയിൽ നിന്നാണ് ആന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. സഫാരി ഡ്രൈവറുടെ ജാഗ്രതാ നിർദ്ദേശത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സജ്ജരായപ്പോഴേക്കും കുട്ടികൾ കഴുത്തോളം വെള്ളത്തിലായിരുന്നു. ഒരു മണിക്കൂറോളം അവ തപ്പിത്തടയുന്നത് നിരീക്ഷിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇടപെട്ടത്.

രണ്ടു സംഘങ്ങളായി പ്രവർത്തിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അവയെ രക്ഷിച്ചത്. ഒരു സംഘം മാതാവിനെ കരയിലേക്ക് എത്തിച്ചപ്പോൾ ഒരു സംഘം ഇരട്ടക്കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചു. കരയ്ക്ക് കയറിയ അമ്മ ആന മനുഷ്യരെ കണ്ടതോടെ ഭയന്നു. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കേണ്ടിയിരുന്നു. കാരണം, മക്കൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയം വരുമ്പോൾ അമ്മ ആനകൾ അങ്ങേയറ്റം ആക്രമണകാരികളായിരിക്കും. ജീവൻ പണയപ്പെടുത്തിയാണ് ജീവനക്കാർ കുട്ടികളെയും രക്ഷിച്ചത്. ഇരട്ടകളായ ആനകളുടെ ജനനം 1% ൽ കൂടുതൽ ഉണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് ഇത് ഒരു അപൂർവ സംഭവമായി മാറുന്നത്.

Read Also: വിവാഹദിനത്തിൽ കേക്ക് മുറിക്കാനൊരുങ്ങി വധൂവരന്മാർ; പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ഒരാൾ- 42 മില്യൺ ആളുകൾ കണ്ട കാഴ്ച

അതേസമയം, മൃഗങ്ങളുടെ വിഡിയോകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറാറുണ്ട്. സംരക്ഷിക്കന്നവരോട് ഏത് മൃഗങ്ങളായാലും മാനസികമായ ഒരു അടുപ്പം കാത്തുസൂക്ഷിക്കാറുണ്ട്. ഏറെനാൾ അകന്നുകഴിഞ്ഞാലും പിന്നീട് കാണുമ്പോളുള്ള കൂടിക്കാഴ്ചയെ അവ വരവേൽക്കുന്നതാണ് ഏറ്റവും ഹൃദ്യം.

Story highlights- Twin elephant calves born at Bandipur