ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങ്; വിപണി മെച്ചപ്പെടുത്താൻ വിവിധ പദ്ധതികൾ
ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ശക്തമായ കടന്നുവരവോടെ കുടുംബ സമേതമുള്ള പതിവ് ഷോപ്പിംഗ് രീതികൾ ആളുകൾ വേണ്ടന്നുവച്ചു. ഇതോടെ പ്രാദേശിക വ്യാപാരികളുടെ കച്ചവടം ദുരിതത്തിലായി. എന്നാൽ ഓണ്‍ലൈന്‍ ഷോപ്പിംഗിനോട് താത്പര്യം കാണിക്കുന്ന ആളുകൾക്ക് അത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ എത്രത്തോളം ബാധിക്കുമെന്നതിൽ അറിവില്ല. ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നത് വഴി ബഹുരാഷ്ട്ര കമ്പനികൾക്ക് മാത്രമാണ് നേട്ടം ഉണ്ടാകുകയെന്നത് നാം മനസിലാക്കേണ്ടതുണ്ട്. ചെറുകിട വ്യാപരികളിൽ ബഹുരാഷ്ട്ര ഓൺലൈൻ കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനും പ്രാദേശിക വ്യാപാരികളുടെ കച്ചവടത്തെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്.
പാദരക്ഷാ വ്യാപാരികൾക്ക് ഊർജം പകരുകയെന്ന ലക്ഷ്യത്തോടെ VKC ചില്ലറ വ്യാപാരികൾക്കും ഡീലർമാർക്കും വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ മറ്റു പല കമ്പനികളും ബ്രാൻഡുകളും ഈ രൂപത്തിലുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചു കൂടുതൽ ചെറുകിട കച്ചവടക്കാർക്ക് ഗുണകര മായി മാറിയിരുന്നു.
”വി.കെ. പ്രൈഡ് ഡീലർ കെയർ സ്കീം ഫണ്ട് ” എന്ന പേരിൽ ഡീലർമാർക്കായുള്ള ഒരു സഹായനിധി പദ്ധതി കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയനുസരിച്ച് VKC ഗ്രൂപ്പ് കേരളത്തിലെ റീട്ടെയിൽ വ്യാപാരികൾക്കായി ഒരു കോടി രൂപയുടെ (പരമാവധി) ഒരു “വി.കെ.സി ഡീലർ കെയർ സ്കീം ഫണ്ട് രൂപീകരിക്കും. ഇതിൽ 01.04.2022ന് 50 ലക്ഷം രൂപ നിക്ഷേപിക്കുന്നതും പിന്നീട് ഈ ഫണ്ടിന്റെ നിയമങ്ങൾക്കു വിധേയമായി 50 ലക്ഷം രൂപ കൂടി ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതാണ്. 2022- 23 വർഷത്തെ ആദ്യ 3 മാസത്തെ സെയിൽസ് അടിസ്ഥാനപെടുത്തി റീട്ടെയിൽ വ്യാപാരികളുടെ കുടുംബങ്ങൾക്ക് പരമാവധി 25000 രൂപ വരെയുള്ള ചികിത്സ സഹായം നൽകാനാണ് ഉദ്ദേശിക്കുന്നത്.
വിവിധ സ്ലാബുകളനുസരിച്ച് ഈ സഹായം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന രൂപത്തിലാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്. ഈ സ്കീമിന്റെ നടത്തിപ്പ് ഹോൾസെയിൽ റീട്ടെയിൽ പ്രതിനിധികളും സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഗവേർണിംഗ് ബോഡിയായിരിക്കും നടത്തുക. . ഈ പദ്ധതിയുടെ മറ്റ് വിശദവിവരങ്ങൾ VKC പരിവാർ ആപ്പിൽ ലഭ്യമാണ്.അതേസമയം ഡീലർ കെയിർ സ്കീമിൽ മറ്റു വിവിധ പദ്ധതികളും ആവിഷ്ക്കരിക്കാൻ വി കെ സി ഉദ്ദേശിക്കുന്നുണ്ട്.
Various schemes to improve the local market vkc shopping