ഇതിലും മികച്ച ടീം വർക്ക് എവിടെയാണ് കാണാൻ കഴിയുക; ഒരേ സൈക്കിൾ ചവിട്ടി രണ്ട് കുരുന്നുകൾ, വിഡിയോ ഹിറ്റ്
സമൂഹമാധ്യമങ്ങളിലൂടെ ദിവസവും പ്രചരിക്കുന്ന ചിത്രങ്ങളും വിഡിയോകളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു ടീം വർക്കിന്റെ വിഡിയോ ആണ് ഇപ്പോൾ കാഴ്ചക്കാരിൽ മുഴുവൻ കൗതുകവും ഒപ്പം സന്തോഷവും നിറയ്ക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ആൺകുട്ടികൾ ചേർന്ന് ഒരു സൈക്കിൾ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.
ഹാർവഡ് ബിസിനസ് സ്കൂളിന് പോലും ഇത്രയധികം സഹകരണത്തെക്കുറിച്ചും ടീം വർക്കിനെക്കുറിച്ചും പറയുന്ന ഒരു വിഡിയോ ഉണ്ടാകില്ല എന്ന ക്യാപ്ഷ്യനോടെയാണ് ഈ വിഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ കുറഞ്ഞ സമയത്തിനകം പ്രചരിച്ച വിഡിയോയിൽ ബോളിവുഡ് ചിത്രമായ ‘യേ ദോസ്തി ഹം നഹി തൊടേംഗേ’ എന്ന പാട്ടും കേൾക്കാം. ഈ പാട്ടിന്റെ പശ്ചാത്തലത്തിലാണ് രണ്ട് കുട്ടികൾ ചേർന്ന് ഒരു സൈക്കിൾ ചവിട്ടുന്നത്.
അതേസമയം സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ ഇത്തരം നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് ദിവസവും ആളുകൾക്കിടയിൽ പ്രചരിക്കുന്നത്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ വിഡിയോകൾക്കാണ് കാഴ്ചക്കാർ ഏറെയും. പ്രായദേദമന്യേ കുട്ടികളുടെയും മുതിർന്നവരുടെയും വിഡിയോകൾ വൈറലാകാറുണ്ട്. അതിനൊപ്പം തന്നെ മൃഗങ്ങളുടെയും പക്ഷികളുടേയുമൊക്കെ രസകരമായ ചിത്രങ്ങളും വലിയ പ്രചാരം നേടാറുണ്ട്. അടുത്തിടെ ഹാരി പോട്ടർ തീം സോങ് പാടുന്ന ഒരു പക്ഷിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.
Read also: ഉടമയുടെ കൈയിലിരുന്ന് അതിമനോഹരമായി പാട്ട് പാടി പക്ഷി; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന വിഡിയോ
വളരെ രസകരമായ വിഡിയോയിൽ പാട്ട് പാടുന്ന സെഫിർ എന്ന യൂറോപ്യൻ സ്റ്റർലിംഗ് ആണ് ഉള്ളത്. ഉടമയുടെ കൈയിൽ ഇരുന്ന് ഹാരി പോട്ടർ തീം സോങ് ആലപിക്കുന്ന ഈ കുഞ്ഞ് പക്ഷിയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു. അനിമൽസ് ഡൂയിങ് തിങ്ങ്സ് എന്ന സോഷ്യൽ മീഡിയ പേജിലൂടെയാണ് വിഡിയോ ആദ്യമായി പങ്കുവയ്ക്കപ്പെട്ടത്. പിന്നീട് നിരവധി ആളുകൾ ഏറ്റെടുത്ത വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്‌ചക്കാരെയും നേടിക്കഴിഞ്ഞു. ഈ ദൃശ്യങ്ങൾക്ക് കമന്റുകളുമായി എത്തുന്നവരും നിരവധിയാണ്.
Even Harvard Business School would not have a better video to communicate the virtues of collaboration & teamwork! pic.twitter.com/ALBRYRCFN0
— anand mahindra (@anandmahindra) April 23, 2022
Story highlights: video of two boys pedaling bicycle together