ബീസ്റ്റ് തിയേറ്ററുകളിൽ; പ്രേക്ഷകപ്രതികരണം ഇങ്ങനെ…

April 13, 2022

വിജയ് നായകനായ ബീസ്റ്റ് ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. പുലർച്ചെ നാലു മണിക്കായിരുന്നു ആദ്യ ഷോ. വിഷു റിലീസായി എത്തിയ ചിത്രം തമിഴ്‌നാട്ടിൽ മാത്രമല്ല കേരളക്കരയിലെ വളരെ ആവേശത്തോടെയാണ് എത്തിയത്. അതേസമയം വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന ചിത്രമെന്നാണ് സിനിമയ്ക്ക് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങൾ. തിയേറ്ററുകളിൽ ആവേശമായ ഡോക്ടറിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ബീസ്റ്റ് ശ്രദ്ധിക്കപ്പെട്ടതാണ്.

വീരരാഘവന്‍ എന്ന സ്പൈ ഏജന്‍റ് ആണ് ബീസ്റ്റിലെ വിജയിയുടെ കഥാപാത്രം. വിജയ് നായകനായ ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്.

മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബീസ്റ്റ്- ചിത്രത്തിലെ ട്രെയ്‌ലറും ടീസറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ചിത്രത്തിലെ അറബിക് കുത്തു സോങ് പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആസ്വാദകമനം കവർന്നിരുന്നു, തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാർ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡും ഈ ഗാനം സ്വന്തമാക്കിയിരുന്നു. പിന്നീട് ചിത്രത്തിലേതായി പുറത്തുവന്ന രണ്ടാമത്തെ ഗാനവും ആരാധകർ നെഞ്ചേറ്റി. അനിരുദ്ധിന്റെ സം​ഗീതത്തിൽ വിജയ് പാടിയ ​ഗാനമാണിത്. 

Story highlights: Vijay beast audience review

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!