ബഹിരാകാശത്ത് വെച്ച് നനഞ്ഞ തുണി പിഴിഞ്ഞാൽ സംഭവിക്കുന്നത്- കൗതുകകരമായ കാഴ്ച

April 29, 2022

ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷമായതുകൊണ്ട് അവിടെ വ്യത്യസ്ത വസ്തുക്കൾ എങ്ങനെ ചലിക്കുന്നു എന്ന് പല വിധത്തിൽ കാണുകയും അറിയുകയും ചെയ്തിട്ടുള്ളവരാണ് എല്ലാവരും. ഒരു കുപ്പിയിൽ നിന്നും വെള്ളമൊഴിക്കുമ്പോൾ എങ്ങനെയാണു അത് ബഹിരാകാശത്ത് പെരുമാറുന്നത് എന്ന കാഴ്ചകൾ യൂട്യൂബിൽ ലഭ്യമാണ്.

എന്നാൽ ഒരു നനഞ്ഞ തുണി കൊണ്ട് ബഹിരാകാശത്ത് വെച്ച് പിഴിഞ്ഞാൽ വെള്ളം എങ്ങനെ പ്രവർത്തിക്കുമെന്ന് കണ്ടിട്ടുണ്ടോ? ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഒരു ബഹിരാകാശയാത്രികൻ വെള്ളം നനച്ച ടവൽ പുറത്തെടുക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് വിഡിയോയിൽ കാണിക്കുന്നു. കമാൻഡർ ക്രിസ് ഹാഡ്‌ഫീൽഡ് ബഹിരാകാശ നിലയങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത കുപ്പിയിൽ നിന്നും തുണിയിൽ കുറച്ച് വെള്ളം ഒഴിക്കുന്നു. അത് നനഞ്ഞ ശേഷം, ബഹിരാകാശയാത്രികൻ ക്യാമറയ്ക്ക് മുന്നിൽ ടവൽ ഉയർത്തിപ്പിടിച്ച് പിഴിയുന്നതായി കാണിക്കുന്നു.

സാധാരണ അന്തരീക്ഷത്തിൽ തുണി പിഴിഞ്ഞാൽ വെള്ളം താഴേക്ക് പോകും. പൂജ്യം ഗുരുത്വാകർഷണത്തിൽ വെള്ളം തുണിയിൽ തന്നെ പറ്റിപ്പിടിച്ച്, അതിന് മീതെ ഒരു ട്യൂബ് പോലെ രൂപപ്പെട്ടു. മുൻപ് ബഹിരാകാശത്ത് വെച്ച് തുറന്ന തേൻകുപ്പിയുടെ കാഴ്ച എല്ലാവരെയും കൗതുകത്തിലാഴ്ത്തിയിരുന്നു.

Read Also: പട്ടിണി സഹിക്കാൻ കഴിയാത്ത ബാല്യം, കുടുംബത്തെ കര കയറ്റുമെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക്..; ഡൽഹി ക്യാപിറ്റൽസ് താരം റോവ്മാന്‍ പവലിന്‍റെ അവിശ്വസനീയ ജീവിതം- വിഡിയോ

തേനിന്റെ വിചിത്രമായ സ്വഭാവം ഞാൻ പൂജ്യം ഗ്രാവിറ്റിയിൽ കാണിച്ചുതരാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തേൻകുപ്പിയുടെ അടപ്പ് തുറക്കുന്നത്. വളരെ വിചിത്രമായ ഈ കാഴ്ച 2019ൽ പകർത്തിയതിനെങ്കിലും ആളുകൾക്ക് ഇന്നും ഇത് കൗതുകമാണ്.

Story highlights- when you wring a wet towel in space