ട്രെയിൻ പാളത്തിൽ വിള്ളൽ; സ്വന്തം സാരി ഉപയോഗിച്ച് അപായസൂചന നൽകി, 70 കാരിയുടെ സമയോചിത ഇടപെൽ ഒഴിവാക്കിയത് വൻദുരന്തം
സമയോചിതമായ ഇടപെടലുകൾ പലപ്പോഴും വലിയ അപകടങ്ങൾ ഒഴിവാക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിരവധിപ്പേരുടെ മരണത്തിന് പോലും കരണമായേക്കാവുന്ന ഒരു വലിയ ദുരന്തം സമയോചിതമായ ഇടപെടൽ മൂലം വഴിമാറിപ്പോയത്. രാവിലെ പതിവുപോലെ ജോലിക്കായി വയലിലേക്ക് പോകുന്നതിനിടെയാണ് ഓംവതി എന്ന എഴുപത് കാരി അവർ കടന്നുപോകുന്ന റെയിൽവേ ട്രാക്കിൽ ഒരു വലിയ വിള്ളൽ കണ്ടെത്തിയത്. ആ വഴി ട്രെയിൻ എത്താൻ സമയമായി എന്നുകണ്ട അവർ, വലിയ അപകടം ഒഴിവാക്കാനായി യുക്തിപൂർവ്വമായ ഇടപെടൽ നടത്തി. ഇത് രക്ഷിച്ചത് നൂറുകണക്കിന് ആളുകളുടെ ജീവനാണ്.
പാളത്തിലെ വിള്ളൽ കണ്ടതോടെ ആദ്യമൊന്ന് എന്ത് ചെയ്യണം എന്നാലോചിച്ചെങ്കിലും വളരെ പെട്ടന്ന് തന്നെ ഉചിതമായ നടപടി ഓംവതിയമ്മ സ്വീകരിച്ചു. ട്രെയിൻ വരുമ്പോൾ അപകട സൂചന നൽകുന്നതിനായി അവിടെ നിന്നും എന്തെങ്കിലും ലഭിക്കുമോ എന്ന് നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. സഹായത്തിനായി ആരെയും വിളിക്കാൻ പോകാനുള്ള സമയവും അവരുടെ മുന്നിൽ ഉണ്ടായിരുന്നില്ല. ഉടൻതന്നെ താൻ ഉടുത്തിരുന്ന ചുവന്ന സാരി അഴിച്ച് അവർ അപകട സൂചന നൽകാനായി ട്രാക്കുകൾക്ക് ഇരുവശവും കെട്ടുകയായിരുന്നു. സമീപത്തെ മരത്തിൽ നിന്നും കൊമ്പുകൾ മുറിച്ചെടുത്ത് ട്രാക്കിന്റെ ഇരുവശത്തും കുത്തിവെച്ച് അതിൽ അവരുടെ ചുവന്ന സാരിയും അഴിച്ച് കെട്ടി.
Read also: കടലിനോട് ചേർന്നൊരു ഗുഹ, ഉള്ളിലൊളിപ്പിച്ച മനോഹരമായ ബീച്ച്- അമ്പരപ്പിച്ച് ബെനാഗിൽ ഗുഹ
ആ സമയത്തിനകംതന്നെ ട്രെയിൻ അവിടേക്ക് പാഞ്ഞെത്തി. എന്നാൽ പാളങ്ങൾക്ക് കുറുകെ ചുവന്ന തുണി കെട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോപൈലറ്റ് വേഗം തന്നെ ട്രെയിൻ നിർത്തി കാര്യങ്ങൾ അന്വേഷിച്ചു. തുടർന്ന് പാളത്തിന്റെ കേടുപാടുകൾ കണ്ടെത്തിയ ലോക്കോപൈലറ്റ് മറ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉടൻതന്നെ ആളുകൾ എത്തി അറ്റകുറ്റപണികൾ നടത്തി പാളം ഒരു മണിക്കൂറിനകം പൂർവ്വസ്ഥിതിയിലാക്കി. അതേസമയം നിരവധി ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം വസ്ത്രം ഉപയോഗിച്ച് അപകടസൂചന നൽകിയ അമ്മയെത്തേടി അഭിനന്ദങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നത്.
श्रीमती ओमवती।
— SACHIN KAUSHIK (@upcopsachin) March 31, 2022
सुबह खेत पर काम करने जा रही थीं।
ट्रैक पार करते समय अचानक टूटी पटरी पर नजर पड़ गई।
ट्रेन आने वाली थी, इन्होंने समझदारी दिखाते हुए अपनी लाल रंग की साड़ी को लकड़ियों की मदद से ट्रैक पर खड़ा कर दिया।
ट्रेन रोकी गई, पटरी ठीक हुई तब 30 मिनट बाद ट्रेन रवाना हुई।👏 pic.twitter.com/j4SJPTN3kl
Story highlights: Woman raises red saree flag to avert rail accident