‘ഇത്രയധികം സ്നേഹവും അനുഗ്രഹവും ചൊരിഞ്ഞതിന് നന്ദി’- ആരാധകരോട് യാഷ്
‘ കെജിഎഫ്: ചാപ്റ്റർ 2’ ന്റെ വിജയ തിളക്കത്തിലാണ് നടൻ യാഷും മറ്റുതാരങ്ങളും. വിജയാരവങ്ങൾക്കിടയിൽ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ. അതിൽ ശക്തമായ വിശ്വാസത്തോടും സ്വപ്നങ്ങളോടും കൂടിയ ഒരു ആൺകുട്ടിയെക്കുറിച്ചുള്ള ഒരു കഥ വിവരിക്കുകയാണ് യാഷ്. കഥയിലെ ആൺകുട്ടിയുമായി സ്വയം താരതമ്യം ചെയ്തുകൊണ്ട് പ്രേക്ഷകർക്ക് നന്ദി പറയുകയായിരുന്നു ഇദ്ദേഹം.
‘നന്ദി എത്രപറഞ്ഞാലും തീരാത്ത ഒരു സാഹചര്യത്തിലാണ് ഞാൻ, എന്നിട്ടും എന്നോട് ഇത്രയധികം സ്നേഹവും അനുഗ്രഹവും ചൊരിഞ്ഞതിന് നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ആഗ്രഹിക്കുന്നു.’അദ്ദേഹം പറയുന്നു. ‘എന്റെ മുഴുവൻ കെജിഎഫ് ടീമിന് വേണ്ടിയും നന്ദി കൂട്ടുകാരെ. ഞങ്ങളെല്ലാം ശരിക്കും ആശ്ചര്യപ്പെട്ടുവെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും, നിങ്ങൾക്ക് എല്ലാവർക്കും മികച്ച സിനിമാറ്റിക് അനുഭവം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങൾ ആസ്വദിച്ചെന്നും അത് തുടർന്നും ആസ്വദിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- യാഷിന്റെ വാക്കുകൾ.
യാഷിന്റെ ‘കെജിഎഫ്: ചാപ്റ്റർ 2’ എന്തായാലും ഇന്ത്യൻ സിനിമയിൽ ചരിത്രമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണറാണ് ചിത്രം. ആദ്യ ദിനം 53.95 കോടി രൂപയാണ് ചിത്രം നേടിയത്. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 250 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ബ്ലോക്ക്ബസ്റ്റർ ചിത്രമായ കെ ജി എഫിന്റെ തുടർച്ചയാണ് ഇത്. രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും രവീണ ടണ്ടനും ഉൾപ്പെടുന്ന ശ്രദ്ധേയമായ ഒരു താരനിരയെ എത്തിയിരുന്നു. ആദ്യ ഭാഗത്തെ അപേക്ഷിച്ച് കെജിഎഫ്; ചാപ്റ്റർ 2ന് ഒട്ടേറെ ആരാധകരാണുള്ളത്. കാരണം വിവിധ ഭാഷകളിലെ മുൻനിര താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Read Also: നാഗവല്ലിയും സേതുരാമയ്യരും കണ്ടുമുട്ടിയപ്പോൾ- കൂടികാഴ്‌ച്ചയുടെ വിഡിയോ പങ്കുവെച്ച് മമ്മൂട്ടി
യാഷിനു പുറമേ, കെജിഎഫ്;ചാപ്റ്റർ 2ൽ ശ്രീനിധി ഷെട്ടിയും വേഷമിടുന്നു. ഒന്നാം ഭാഗത്തിലും ശ്രീനിധി ആയിരുന്നു നായിക. സ്വർണ ഖനിയുടെ അവകാശിയെ കൊല്ലാൻ നിയോഗിക്കപ്പെട്ട റോക്കിയുടെ കഥയാണ് യാഷും ശ്രീനിധി ഷെട്ടിയും താരങ്ങളാകുന്ന കെജിഎഫ് 2 പങ്കുവയ്ക്കുന്നത്.
Story highlights- yash shared a special post for his fans