സ്‌കൂൾ യൂത്ത്‌ഫെസ്റ്റിവലിലെ നൃത്തം പത്തുവർഷങ്ങൾക്ക് ശേഷം വീണ്ടും അവതരിപ്പിച്ച് അഹാനയും സുഹൃത്തും- വിഡിയോ

May 28, 2022

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവിഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തോന്നല് എന്ന മ്യൂസിക് ആൽബത്തിലൂടെ സംവിധാന രംഗത്തേക്കും കടന്ന അഹാന കൃഷ്ണ യൂട്യൂബ് ചാനലുമായി സജീവമാണ്. ഇപ്പോഴിതാ, സ്‌കൂളിലെ ചില ഓർമ്മകൾ സുഹൃത്തിനൊപ്പം പുനരാവിഷ്ക്കരിക്കുകയാണ് നടി.

സ്‌കൂൾ യൂത്ത്‌ഫെസ്റ്റിവലിലെ നൃത്തമാണ് പത്തുവർഷങ്ങൾക്കു ശേഷം അഹാനയും സുഹൃത്തും ചേർന്ന് വീണ്ടും അവതരിപ്പിക്കുന്നത്. ‘കാരണം പ്രായം ഒന്നിനും തടസമല്ല.വക്കാ വക്ക, പത്താം ക്ലാസ്, 2010 യൂത്ത് ഫെസ്റ്റിവൽ, ഞങ്ങളുടെ പ്രിയപ്പെട്ട ബ്രിക്ക് റെഡ് സ്റ്റേജിൽ, സമ്മാനം ലക്ഷ്യമാക്കിയുള്ള നൃത്തം.. ലൊക്കേഷൻ – ഞങ്ങളുടെ അൽമാ മേറ്റർ ഹോളി ഏഞ്ചൽസിന്റെ ISC സ്കൂൾ..അങ്ങനെ ഞാനും റിയയും കഴിഞ്ഞ ദിവസം സ്കൂളിൽ പോയി, ഞങ്ങളുടെ പ്രിയപ്പെട്ട ചില ഓർമ്മകൾ പുനർനിർമ്മിക്കുകയും അതിൽ നിന്ന് ഒരു വ്ലോഗ് ഉണ്ടാക്കുകയും ചെയ്ത..’-അഹാന കുറിക്കുന്നു.

Read Also: നായയായി മാറാൻ യുവാവ് മുടക്കിയത് 12 ലക്ഷം; ശ്രദ്ധനേടി രൂപമാറ്റത്തിന്റെ വിഡിയോ

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമായ അഹാന പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- ahaana krishna dance with friend