മൊഞ്ചുള്ള പാട്ടുമായി സംഗീത വേദിയിൽ അമൃതവർഷിണി…

May 3, 2022

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ച് പാട്ടുകാർക്ക് ആരാധകരേറെയാണ്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ അങ്ങനെ അനുഗ്രഹിക്കപ്പെട്ട മറ്റൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷിയായത്.

ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായികയാണ് അമൃതവർഷിണി. മനോഹരമായ ആലാപനവുമായി വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കീഴടക്കാറുള്ള കൊച്ചു ഗായികയാണ് ഇപ്പോൾ അതിമനോഹരമായ ഒരു ഗാനവുമായി എത്തി വേദിയിൽ മറ്റൊരു അവിസ്മരണീയ നിമിഷം സൃഷ്ടിച്ചിരിക്കുന്നത്.

മാപ്പിള പാട്ടിന്റെ മൊഞ്ചുള്ള ‘”കല്യാണ രാത്രിയിൽ” എന്ന് തുടങ്ങുന്ന മലയാള സിനിമയിലെ നിത്യഹരിത ഗാനങ്ങളിലൊന്നാണ് അമൃതവർഷിണി വേദിയിൽ ആലപിച്ചത്. 1964 ൽ പുറത്തിറങ്ങിയ ‘കുട്ടിക്കുപ്പായം’ എന്ന മലയാള ചിത്രത്തിലെ ഗാനമാണിത്. എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മധുവും ഷീലയുമാണ്. പി ഭാസ്ക്കരൻ മാഷ് സംഗീത നൽകിയ ഗാനം ചിത്രത്തിൽ ആലപിച്ചിരിക്കുന്നത് പി ലീലയാണ്.

Read More: ‘എം ജി അങ്കിളിന് ഞാനൊരു പുതിയ പേരിട്ടിട്ടുണ്ട്…’; പാട്ട് വേദിയിൽ പൊട്ടിച്ചിരി പടർത്തി മേഘ്‌നക്കുട്ടി

വേദിയിൽ ഗാനം ആലപിച്ചതിന് ശേഷം അമൃതവർഷിണിക്ക് വലിയ പ്രശംസയാണ് ജഡ്ജസായ എം ജി ശ്രീകുമാറും, എം ജയചന്ദ്രനും ബിന്നി കൃഷ്ണകുമാറും നൽകിയത്. ആലാപനമാധുര്യം കൊണ്ട് പാട്ട് വേദിയുടെ മനം കവരാറുള്ള ഗായികയാണ് കോഴിക്കോടുകാരിയായ അമൃതവർഷിണി. മികച്ച ആലാപന മികവ് കൊണ്ട് സ്ഥിരമായി പ്രേക്ഷകരുടെയും ജഡ്ജസിന്റെയും കയ്യടി നേടാറുള്ള കൊച്ചു ഗായികയുടെ പാട്ടിന് ആരാധകരേറെയാണ്.

Story Highlights: Amrithavarshini impresses judges with a beautiful song