‘റിജുസഭാ തളിർ കുളിർകാറ്റേ..’- പെരുന്നാൾചേലിൽ ആസ്വാദകരുടെ മനംനിറച്ച് അസ്നയും കൃഷ്ണജിത്തും
‘റിജുസഭാ തളിർ കുളിർകാറ്റേ..
റൗളയെ തഴുകി വരുംകാറ്റേ..’
ഒരുപെരുന്നാൾ രാവും ഈ ഹൃദ്യഗാനത്തിന്റെ മധുരമില്ലാത്ത കടന്നുപോകാറില്ല. മാപ്പിളപ്പാട്ടിന്റെ ചേല് ആവോളം നിറച്ചാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയും പെരുന്നാളിനെ വരവേറ്റത്. പാട്ടുവേദിയിലെ കുഞ്ഞു പ്രതിഭകൾ മനോഹരമായ പാട്ടുകളുമായാണ് വേദിയിൽ പെരുന്നാൾ ചേല് നിറച്ചത്. ആസ്വാദകരുടെ മനംനിറച്ച ഗാനവുമായി അസ്നയും കൃഷ്ണജിത്തുമാണ് എത്തിയത്.
ഇരുവരും മാപ്പിളപ്പാട്ടിന്റെ ഭംഗി ചോരാതെ പാട്ടിൽ ലയിച്ച് പാടി. ഇരുവരുടെയും വേഷവിധാനങ്ങളും അത്തരത്തിലായിരുന്നു. നേരത്തെയും അസാമാന്യ വൈഭവത്തോടെ പാട്ട് പാടി മലയാളി ഹൃദയങ്ങൾ കീഴടക്കിയ ഗായകനാണ് കൃഷ്ണജിത്ത്. അസ്നയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
മലയാളികൾക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. കുട്ടികളുടെ എല്ലാ മേഖലയിലുമുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ ടോപ് സിംഗറിൽ ഇപ്പോൾ സ്റ്റാർ നൈറ്റ് എന്ന ഇവന്റുമുണ്ട്. പാട്ടും നൃത്തവും അഭിനയവുമെല്ലാമായി കുട്ടി കലാപ്രതിഭകൾ സജീവമാകാറുണ്ട് വേദിയിൽ.
അതേസമയം, ടോപ് സിംഗർ വേദിയിലെ പോരാട്ടം കൂടുതൽ രസകരവും സജീവവുമാകുകയാണ്. ഓരോ റൗണ്ടിലും വ്യത്യസ്തമായ ഗാനങ്ങളുമായി അമ്പരപ്പിക്കാനുള്ള ഒരുക്കത്തിലാണ് മത്സരാർത്ഥികൾ. എം ജി ശ്രീകുമാർ, എം ജയചന്ദ്രൻ, എന്നിവരാണ് ഇത്തവണ പാട്ടുവേദിയിലെ വിധികർത്താക്കളായി എത്തുന്നത്. എല്ലാദിവസവും 8 .00 മണിക്കാണ് ഫ്ളവേഴ്സ് ടോപ് സിംഗർ സംപ്രേഷണം ചെയ്യുന്നത്.
Story highlights- asna and krishnajith eid special episode