മൂന്ന് ഗായകർ ചേർന്നാലപിച്ച ഗാനം ഒറ്റയ്ക്ക് പാടി ഞെട്ടിച്ച് അസ്‌ന; അസാധ്യ ആലാപനമികവിനെ പ്രശംസിച്ച് പാട്ട് വേദി

May 16, 2022

ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ
തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം
ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ
കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം….

രാക്കിളിപ്പാട്ട് എന്ന ചിത്രത്തിലെ ഈ ഗാനം ഒരിക്കലെങ്കിലും മൂളിപാടാത്ത മലയാളികൾ ഉണ്ടാവില്ല. അത്രമേൽ മലയാളി സംഗീതപ്രേമികൾ ഹൃദയത്തിലേറ്റിയ ഗാനമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ഈ ഗാനം. അതേസമയം കെ എസ് ചിത്ര, സുജാത മോഹൻ, സംഗീത സജിത്ത് എന്നിവർ ചേർന്ന് ആലപിച്ച ഗാനം ഒറ്റയ്ക്ക് പാടി വേദിയെ അത്ഭുതപ്പെടുത്തുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഗായിക അസ്‌ന.

ഗംഭീരമായ ആലാപനം കൊണ്ട് വേദിയെ അത്ഭുതപ്പെടുത്തുകയാണ് ഈ കുഞ്ഞുഗായിക. കാരണം മുതിർന്ന ഗായകർക്ക് പോലും പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ ഗാനം ഒറ്റയ്ക്ക് പാടിയിരിക്കുകയാണ് അസ്ന. കേൾവിക്കാരുടെ മുഴുവൻ മനം കവരുന്ന ആലാപനഭംഗിയിലാണ് ഈ കുട്ടിപ്പാട്ടുകാരി ഈ ഗാനം ആലപിക്കുന്നത്.

Read also: കാതിൽ താരാട്ട് പാട്ടിന്റെ മനോഹാരിത നിറച്ച് കുഞ്ഞുഗായിക; ജോൺസൺ മാസ്റ്ററിന്റെ പാട്ടിലെ മാന്ത്രികത പ്രേക്ഷകരിലേക്കെത്തിക്കാൻ കൃഷ്ണശ്രീ

ചെറുപ്രായത്തിനുള്ളിൽതന്നെ പാട്ട് ലോകത്ത് വിസ്മയം തീർക്കുന്ന കുരുന്ന് പ്രതിഭകൾ മാറ്റുരയ്ക്കാൻ എത്തുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സംഗീതപ്രേമികൾ കേൾക്കാൻ കൊതിയ്ക്കുന്ന ഗാനങ്ങളുമായെത്തുന്ന ഈ വേദി അനുഗ്രഹീത ഗായകരെകൊണ്ട് സമ്പന്നമാണ്. പാട്ടിനൊപ്പം കുറുമ്പുകളുടെ രസക്കാഴ്ചകൾ കൂടി സമ്മാനിക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ട് ലോകത്തെ കുരുന്നുകൾക്കൊപ്പം അവരുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനുമായി പാട്ട് ലോകത്തെ പ്രമുഖരും സിനിമ ലോകത്തെ പ്രമുഖരും ഈ വേദിയിൽ എത്താറുണ്ട്. ഇത് ഈ വേദിയെ കൂടുതൽ മനോഹരമാക്കാറുണ്ട്.

Story highlights: Asna Incredible performance