പ്രേക്ഷക ഹൃദയങ്ങളിലെ പുന്നാര പനംതത്തയാകാൻ ദേവനക്കുട്ടി; കുഞ്ഞുപാട്ടുകാരിയ്ക്ക് സർപ്രൈസ് സമ്മാനമൊരുക്കി ടോപ് സിംഗർ വേദി- വിഡിയോ

May 15, 2022

അത്ഭുതപ്പെടുത്തുന്ന ആലാപനമികവോടെയാണ് ഓരോ കുട്ടിഗായകരും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ പാട്ട് പാടാൻ എത്തുന്നത്. മലയാളി പ്രേക്ഷകർ കേൾക്കാൻ ആഗ്രഹിക്കുന്ന നിത്യഹരിത ഗാനങ്ങളുമായാണ് ഓരോ ദിവസവും ഈ കുഞ്ഞ് ഗായകർ ടോപ് സിംഗർ വേദിയിലെത്താറുള്ളത്.  ഇപ്പോഴിതാ പാട്ട് പ്രേമികളുടെ ഹൃദയത്തിലെ പുന്നാര പനംതത്തയാകാൻ വേദിയിൽ എത്തിയിരിക്കുകയാണ് ദേവനക്കുട്ടി. ‘ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു പുന്നാര പനംതത്ത പറന്നുവന്നു’- എന്ന ഗാനമാണ് ഈ കുഞ്ഞുമോൾ വേദിയിൽ ഇത്തവണ ആലപിക്കുന്നത്.

1964 ൽ പുറത്തിങ്ങിയ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലാണ് ഈ ഗാനം. പി ഭാസ്കരൻ മാസ്റ്ററുടെ വരികൾക്ക് എം എസ് ബാബുരാജ് സംഗീതം നൽകി പി ലീല ആലപിച്ച ഗാനം അതിഗംഭീരമായാണ് ഈ കുഞ്ഞുമോൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. പാട്ടിനൊപ്പം തന്നെ ഈ കുഞ്ഞു ഗായികയുടെ കുസൃതി നിറഞ്ഞ സംസാരവും പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ പാട്ടിന് ശേഷം ഒരു തത്തക്കുട്ടിയെ സമ്മാനമായി ഈ കുരുന്നിന് സമ്മാനിക്കുന്നുമുണ്ട് ടോപ് സിംഗർ വേദിയിലെ ജഡ്ജായ സുദീപ്.

പ്രായഭേദമന്യേ നിരവധിയാളുകളാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ തുടങ്ങി പാട്ട് ലോകത്തെ പ്രമുഖരാണ് ടോപ് സിംഗർ വേദിയിലെ വിധികർത്താക്കൾ. ഇത്തവണ ഗായകൻ സുദീപും ഈ കുരുന്നുകളുടെ പാട്ടുകൾ ആസ്വദിക്കാൻ വേദിയിൽ എത്തിയിരുന്നു. കുരുന്നുകൾക്കൊപ്പം ചേർന്ന് നിരവധി രസകരമായ മുഹൂർത്തങ്ങളാണ് ഇവരും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പാട്ട് വേദിയിലെ കൊച്ചു പാട്ടുകാർക്കും വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്.

Story highlights: Devana CK Gets Praises and Prize