“മഞ്ഞിൽ വിരിഞ്ഞ പൂവേ..”; മലയാളത്തിലെ നിത്യഹരിത ഗാനവുമായി പാട്ട് വേദിയെ വിസ്മയിപ്പിച്ച് ദേവനക്കുട്ടി

May 1, 2022

അവിസ്മരണീയമായ പല നിമിഷങ്ങൾക്കും ടോപ് സിംഗർ വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. അവിശ്വസനീയമായ രീതിയിലാണ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അതിനാൽ തന്നെ മനോഹരമായ ഒരുപാട് നിമിഷങ്ങൾ വേദിയിൽ അരങ്ങേറിയിട്ടുണ്ട്.

ഇപ്പോൾ അത്തരത്തിലൊരു നിമിഷത്തിനാണ് വേദി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നത്. അതിമനോഹരമായ ഒരു പാട്ടിലൂടെ പാട്ട് വേദിയുടെ പ്രിയ ഗായിക ദേവനശ്രീയ വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവർന്നിരിക്കുകയാണ്. രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രിയ. സമൂഹമാധ്യമങ്ങളിൽ ദേവനശ്രീയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ചവയ്ക്കാറുള്ള ദേവനക്കുട്ടി ഇപ്പോൾ മറ്റൊരു ഗാനത്തിലൂടെ വേദിയെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന എക്കാലത്തെയും വലിയ ഹിറ്റ് മലയാളം ചിത്രത്തിലെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പാട്ടാണ് “മിഴിയോരം..” എന്ന് തുടങ്ങുന്ന ഗാനം. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ആദ്യമായി അവതരിപ്പിച്ച ചിത്രം കൂടിയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ഈ ഗാനവുമായി സംഗീത വേദിയിലെത്തി കൈയടി വാങ്ങുകയാണ് കൊച്ചു ഗായിക ദേവനക്കുട്ടി. ജെറി അമൽദേവ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്.

Read More: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ചിത്രത്തിലെ ഹിറ്റ് ഗാനവുമായി വേദിയുടെ മനസ്സ് കീഴടക്കി ദേവനക്കുട്ടി…

വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ടോപ് സിംഗറിലെ കൊച്ചു പാട്ടുകാർ.

Story Highlights: Devana sriya amazing performance