ചൂടുകാലത്തൊരു കരുതൽ; ഓട്ടോറിക്ഷയുടെ മുകളിൽ ചെടിനട്ട് ഡ്രൈവർ, മാതൃകയാക്കാനൊരുങ്ങി നിരവധിപ്പേർ

May 7, 2022

സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ കൗതുകം നിറച്ചതും രസകരമായതുമായ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ ദിവസവും കാഴ്ചക്കാരിലേക്ക് എത്താറുണ്ട്. ഇത്തരത്തിൽ സോഷ്യൽ ഇടങ്ങളിൽനിന്നും ഉപയോഗപ്രദമായ നിരവധി കാര്യങ്ങളെക്കുറിച്ച് വരങ്ങൾ ലഭിക്കുന്നതോടെ ഇവരെ മാതൃകയാക്കുന്നതും ഒരുപാടുണ്ട്. ഇപ്പോഴിതാ ചൂട് കാലത്ത് തന്റെ വാഹനത്തിൽ കയറുന്ന ആളുകൾക്ക് ഒരു ആശ്വാസമാകുന്നതിന് വേണ്ടി ഓട്ടോറിക്ഷയുടെ മുകളിൽ ചെടി നടുന്ന ഒരു യുവാവിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് വലിയ രീതിയിൽ ഇന്റർനെറ്റിൽ വൈറലാകുന്നത്.

മെയ് മാസം എത്തിയതോടെ പുറത്തെ ചൂട് അതികഠിനമാണ്. ഈ സാഹചര്യത്തിൽ പുറത്തിറങ്ങുന്നവരോട് കുടയെടുക്കാനും വെള്ളം കൈയിൽ കരുതാനുമൊക്കെയാണ് പലരും ഉപദേശിക്കുന്നത്. എന്നാൽ തന്റെ ഓട്ടോറിക്ഷയിൽ കരുതുന്നവർക്ക് വേണ്ടി ചൂട് കുറയ്ക്കുന്നതിനായി വാഹനത്തിന്റെ മുകളിൽ ചെടി നട്ടിരിക്കുകയാണ് ഈ യുവാവ്. 48 കാരനായ മഹേന്ദ്ര കുമാറിന്റെ ഓട്ടോറിക്ഷയിൽ ഇരുപതിലധികം ഇനം ചെടികളും പൂക്കളുമുണ്ട്.

അതേസമയം രണ്ട് വർഷം മുൻപുള്ള ഒരു വേനൽക്കാലത്താണ് മഹേന്ദ്ര കുമാർ വാഹനത്തിൽ ചെടികൾ നടുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. കത്തുന്ന വേനൽച്ചൂടിൽ തന്റെ വാഹനത്തിൽ കയറുന്ന യാത്രക്കാരെയും തണുപ്പിക്കാൻ ഓട്ടോയുടെ മുകളിൽ ചെറുചെടികൾ വളർത്താമെന്ന് അദ്ദേഹം ആലോചിച്ചു. അങ്ങനെ ചെടികളും ഔഷധ സസ്യങ്ങളും പച്ചക്കറികളും അദ്ദേഹം ഓട്ടോറിക്ഷയുടെ മുകളിൽ വളർത്തി. ചീര, തക്കാളി, തുടങ്ങിയ വിളകൾ അദ്ദേഹം ഓട്ടോയ്ക്ക് മുകളിൽ നട്ടുവളർത്തി. വാഹനത്തിന്റെ മുകളിൽ ചെടികൾ നടുന്നതോടെ ചൂടിൽ നിന്ന് രക്ഷനേടുക മാത്രമല്ല സൂര്യാഘാതം കുറക്കാനും ഇത് സഹായിക്കും. ഒപ്പം പരിസ്ഥിതി മലിനീകരണം തടയുന്നതിനും ഇത് സഹായകമാണ്.

Read also: കിം കിം കിമ്മിന് ശേഷം എങ്ങനൊക്കെ അങ്ങനൊക്കെ; ജാക്ക് ആൻഡ് ജില്ലിലെ പുതിയ പാട്ടും ഹിറ്റ്

അതേസമയം ദിവസവും രണ്ട് തവണ അദ്ദേഹം ചെടികൾക്ക് വെള്ളം നൽകും. കൂടാതെ ഇപ്പോൾ മറ്റ് നിരവധി ആളുകളും അദ്ദേഹത്തിന്റെ പാത പിന്തുടരാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

Story highlights: driver grows garden on an autorickshaw