മനുഷ്യർക്കൊപ്പം മാരത്തണിൽ മത്സരിച്ച് ഓടി താറാവ്, ഒടുവിൽ മെഡലും നേടി- രസികൻ വീഡിയോ
രസകരമായ കാഴ്ചകളുടെ കലവറയാണ് സമൂഹമാധ്യമങ്ങൾ. അസാധ്യമെന്നു തോന്നുന്ന പലതും യാഥാർത്ഥമാകുമെന്ന് കാണിച്ചുതന്നത് സമൂഹമാധ്യമങ്ങളാണ്. ആശ്ചര്യകരമായി തോന്നുമെങ്കിലും കൗതുകകരമായ ഒരു കാഴ്ച്ചയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മറ്റൊന്നുമല്ല, ഒരു താറാവ് മാരത്തണിൽ പങ്കെടുത്ത് മെഡൽ നേടി. ഇത് യഥാർത്ഥത്തിൽ സംഭവിച്ച കാര്യമാണെന്ന് പലർക്കും വിശ്വസിക്കാനാകില്ല. പക്ഷെ, താറാവ് മാരത്തണിൽ പങ്കെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത 26 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ, മാരത്തണിനിടെ ഒരു താറാവ് നിരവധി ആളുകൾക്കും കുട്ടികൾക്കുമൊപ്പം ഓടുന്നത് കാണാം. ഫിനിഷിംഗ് ലൈനിൽ ആവേശത്തോടെ ഓടിയെത്തിയ താറാവിന് ഒരു സ്ത്രീ കപ്പിൽ നിന്ന് കുറച്ച് വെള്ളം കുടിക്കാൻ സഹായിക്കുന്നതും കാണാം. താറാവ് മാരത്തണിൽ പങ്കെടുത്തത് മാത്രമല്ല, അതിന് മെഡൽ ലഭിച്ചതും മാധ്യമങ്ങൾ ആഘോഷമാക്കി. സ്റ്റേജിൽ ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു ഈ ഓട്ടക്കാരൻ.
താറാവിന്റെ രസകരമായ ഈ ഓട്ടം വളരെയേറെ ശ്രദ്ധേയമായി. മനുഷ്യനൊപ്പം നിൽക്കുന്നതിൽ എപ്പോളും മുൻപന്തിയിലാണ് താറാവുകൾ. ഓട്ടത്തിൽ മാത്രമല്ല, അഭിനയത്തിലും കേമന്മാരാണ് ഇവ. കുറച്ചുനാളുകൾക്ക് മുൻപ് ഒരു വീഡിയോ ഇത്തരത്തിൽ ശ്രദ്ധനേടിയിരുന്നു.
Duck runs in a marathon and gets a medal pic.twitter.com/oHkfeNNp5E
— Madeyousmile (@Thund3rB0lt) May 5, 2022
ഒരു നായയില് നിന്നും രക്ഷപ്പെടാന് ചത്തതുപോലെ അഭിനയിക്കുകയാണ് ഈ താറാവ്. ആദ്യ നോട്ടത്തില് താറാവിന് ജീവന് ഇല്ലെന്നേ തോന്നു. എന്നാല് നായ സമീപത്തു നിന്നും മാറിക്കഴിയുമ്പോള് താറാവ് കിടക്കുന്ന ഇടത്തുനിന്നും എഴുന്നേറ്റ് ഓടിപോകുന്നതും വീഡിയോയില് കാണാം.
അഭിനയത്തിന്റെ കാര്യത്തില് മനുഷ്യരേക്കാള് കേമന്മാരാണ് മൃഗങ്ങളും പക്ഷികളുമൊക്കെ. ഇത് ശരിവയ്ക്കുന്ന രസകരമായ ചില വീഡിയോകളും ചിത്രങ്ങളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളില് വൈറലാകാറുണ്ട്. അടുത്തിടെ നഖം വെട്ടാനെത്തിയ ഉടമയില് നിന്നും രക്ഷ നേടാന് തലകറങ്ങി വീഴുന്നതായി അഭിനയിച്ച് ഒരു നായ സാമൂഹ്യ മാധ്യമങ്ങളില് ശ്രദ്ധ നേടിയിരുന്നു.
Story highlights- Duck participates in marathon